Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 02:52 IST
Share News :
ദോഹ: വർഷങ്ങളോളം ഖത്തറിൽ സാമൂഹികവും സംഘടനാ രംഗത്തും സജീവമായി പ്രവർത്തിച്ച ഇൻകാസ് ഖത്തർ സീനിയർ നേതാവും നിലവിലെ സെൻട്രൽ കമ്മിറ്റി വെൽഫെയർ കമ്മിറ്റി കൺവീനറുമായ സുരേഷ് ബാബുവിന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ യാത്രയയപ്പ് നൽകി.
ഐ.സി.സി കൊച്ചി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സഹപ്രവർത്തകരും സംഘടനാ പ്രവർത്തകരും പങ്കെടുത്തു. ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് അബ്ദുള്ള കെ.ടി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരീഷ് കുമാർ സ്വാഗതം പറയുകയും ട്രഷറർ ഷാഹിദ് വി.പി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പുറായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു ഖത്തറിൽ നടത്തിയ പ്രവർത്തനങ്ങളും സംഘടനയ്ക്കു നൽകിയ സേവനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി രക്ഷാധികാരിയും സീനിയർ നേതാവുമായ കെ.കെ ഉസ്മാൻ ആശംസാപ്രസംഗം നടത്തി. കോൺഗ്രസ് ആശയങ്ങളിൽ നിഷ്ഠയുള്ള നേതാവെന്ന നിലയിൽ സുരേഷ് ബാബു മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, അഷറഫ് വടകര, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ധീഖ് സി.ടി, സോമൻ ചേട്ടാത്ത്, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നബീൽ വാണിമേൽ, സീനിയർ നേതാവ് ഷീജിത്, ജില്ലാ ഭാരവാഹികൾ, മണ്ഡലം കമ്മിറ്റികളുടെ നേതാക്കൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ കമ്മിറ്റി നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പ് പരിപാടിക്ക് സുരേഷ് ബാബു മറുപടി പ്രസംഗത്തിൽ കൃതജ്ഞത അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.