Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഭൂവിനിയോഗ വകുപ്പും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിച്ച പ്രകൃതി പാഠം ആശയവിനിമയ സദസ് ബഹു കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ ശ്രീകുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എൽ ഡി എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പള്ളിയിൽ ധർണ്ണ നടത്തി.
മൊകേരി : പി. പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗോവാ വിമോചന പോരാളിയും സി പി ഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തിമൂന്നാം ചരമവാർഷികദിനമായ ആഗസ്റ്റ് 1 മൊകേരിയിൽ സി പി ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരിച്ചു
കക്കട്ടിൽ. പുത്തൻപുരയക്കൽ മാധവി അമ്മ (98 ) അന്തരിച്ചു. ഭർത്താവ് - പരേതനായ ചോയി (ആധാരം എഴുത്ത് കക്കട്ടിൽ
മൊകേരി: പ്രേംനിവാസിൽ കെ.ദേവി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ദാമോദരൻ നമ്പ്യാർ.
നരിപ്പറ്റ: കുനിയിൽ സദാനന്ദൻ(59) അന്തരിച്ചു
ചീക്കോന്ന് വലിയ ജുമാഅത്ത് പള്ളിയുടെ മേൽക്കൂരയുടെ 500 ഓളം ഓടുകൾ പാറിപ്പോയിട്ടുണ്ട്
വട്ടോളിയിലെ വൃത്തിക്കമാവുള്ള പറമ്പത്ത് ജാനു (80 അന്തരിച്ചു)
മുള്ളമ്പത്ത് പയ്യേക്കണ്ടി കുനിയിൽ വാസു (63)അന്തരിച്ചു.
നരിപ്പറ്റ: തിനൂരിലെ കേളോതുംപൊയിലിൽ താമസിക്കും നടുവിലക്കണ്ടി അബ്ദുല്ല (പുതിയെടുത്ത് - 80) അന്തരിച്ചു.
നരിപ്പറ്റ: പെൻഷൻ പരിഷ്കരണ നടപടികൾ സത്വരമായി നടപ്പിലാക്കണമെന്നും മെഡിസെപ് ആനുകൂല്യങ്ങൾ കൂടുതൽ ആശുപത്രികളിൽ ലഭ്യമാക്കാൻ നടപടി വേണമെന്നും കേരള സർവ്വീസ് പെൻഷനേഴ്സ് ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പകർച്ചവ്യാധിക്കെതിരെ ബോധവല്ക്കരണം ശക്തിപ്പെടുത്താന് കുന്നുമ്മല് ബ്ലോക്ക് പഞ്ചായത്തും കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലും തീരുമാനിച്ചു.
നരിപ്പറ്റയിലെ പരേതനായ പുതുക്കുടി കൃഷ്ണൻ്റെ ഭാര്യ ദേവി 76 അന്തരിച്ചു
നരിപ്പറ്റ: ആരോഗ്യ വകുപ്പ് ഹെൽത്തി കേരള പരിപപാടിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ശുചിത്വ നിലവാര പരിശോധന നടത്തി.
വട്ടോളി . എൽ പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ നേവ .പി എസ്. അവധിക്കാലത്ത് വായിച്ചു തീർത്ത 55 പുസ്തകങ്ങളുടെ വായനാ കുറിപ്പ് സ്കൂൾ Rtd. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അജിത പയനോറ പ്രകാശനം ചെയ്തു
മൊകേരി : സി പി ഐ ജില്ലാ സമ്മേളന പതാക ദിനം മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തി.
കുറ്റ്യാടി: മൊകേരി കോവക്കുന്ന് കൂറ്റേരി പറമ്പത്ത് കുമാരൻ (79) അന്തരിച്ചു.
കക്കട്ടിൽ: കുന്നുമ്മൽ കറ്റോടി കുഞ്ഞാമി ഹജ്ജുമ്മ(90) അന്തരിച്ചു. ഭർത്താവ്: പരേതനായ കുറ്റിയിൽ കുഞ്ഞബ്ദുള്ള ഹാജി.
മൊകേരി വടകര താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവും ഐ.വി.ദാസ് അനുസ്മരണവും നടത്തി.
കക്കട്ടിൽ : വട്ടോളി സംസ്കൃതം ഹൈസ്കൂൾ JRC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീടുകളിലുള്ള ഉപയോഗിക്കാത്തതും, എന്നാൽ കാലാവധി കഴിയാത്തതുമായ മരുന്നുകൾ ശേഖരിച്ചു എടച്ചേരി തണൽ ഭാരവാഹികൾക്ക് കൈമാറി.
പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും കാര്യക്ഷമമാക്കണമെന്ന് കെപിഎസ് ടി എ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത് കുമാർ പറഞ്ഞു.
നരിപ്പറ്റ: പള്ളൂകാട്ടിൽ രവീന്ദ്രൻ നമ്പ്യാർ (81)കാഞ്ഞ രാടൻ വീട്ടിൽ അന്തരിച്ചു. റിട്ട. എയർ ഫോഴ്സ് ജീവനക്കാരനാണ്
ചീക്കോന്ന് കണ്ടോത്ത് കുനിയിലെ തൈക്കണ്ടി മീത്തൽ പര്യയി (65) നിര്യാതനായി. ഭാര്യ ഫാത്വിമ തൈക്കണ്ടി മീത്തൽ (-കുന്നുമ്മൽ MLPS )
മൈസൂരു വിദ്യ വികാസ് കോളേജിലെ ബിബിഎ ട്രാവൽ ആൻറ് ടൂറിസം അവസാന വർഷ വിദ്യാർഥിയായിരുന്ന ഉദിത് വിനു മരിച്ചു. ജൂൺ പതിനെട്ടാം തീയതി രാത്രി 11 മണിക്ക് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ദേവഗൗഡ സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്
വട്ടോളി: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് നിർവാഹക സമിതി അംഗവും വാർഡ് പ്രസിഡന്റും വട്ടോളിയിലെ പൊതുപ്രവർത്തകനുമായ ആൽത്തറ കുമാരൻ (82) അന്തരിച്ചു.
മൊകേരി : ആനോറേമ്മൽ നാരായണി 83 അന്തരിച്ചു. ദേശീയ സമ്പാധ്യ പദ്ധതി ഏജന്റെ യായിരുന്നു
രാസ ലഹരിക്കെതിരെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി ദിനത്തിൽ ടു മില്യൺ പ്ലഡ്ജ് നടന്നു
മൊകേരി : മാനവ രാശിയെ കാർന്നു തിന്നുന്ന ലഹരിയെന്ന സാമൂഹ്യ വിപത്തിനെ നേരിടാൻ നാടാകെ ഒന്നിച്ചപ്പോൾ ഒപ്പം ചേർന്ന് മൊകേരി ഗവ. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും . പ്രതിജ്ഞ ചൊല്ലി
വടക്കെ കൈതച്ചാലിൽ കണ്ണൻ (75) അന്തരിച്ചു ഭാര്യ നാരായണി
നരിപ്പറ്റ യു.പി. സ്കൂൾ റിട്ട. അധ്യാപിക ചേരുള്ള കണ്ടിയിൽ കെ.കെ. ദേവി ടീച്ചർ (86 ) അന്തരിച്ചു
കക്കട്ടിൽ: അത്തിലാം വീട്ടിൽ എ.വി. ഇബ്രാഹിം ഹാജി ചിങ്കോത്താൻ്റവിട (80) നിര്യാതനായി. കുന്നുൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു.
പി എൻ പണിക്കരുടെ ഓർമ ദിനമായ ജൂൺ 19 വായന ദിനമായി ദേശീയ ഗ്രന്ഥശാല ആചരിച്ചു. സാഹിത്യകാരൻ ബാലകൃഷ്ണൻ പാതിരിപ്പറ്റ ഉദ്ഘാടനം ചെയ്തു
വട്ടോളി മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. കോഴിക്കോട്ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.
യു.എൽ.സി.സി.എസ്. ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ സവിശേഷ പദ്ധതിയായ വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ടിന്റെ പതിമൂന്നാമത് ബാച്ചിന് വട്ടോളിയിലെ ചേതന കലാ സാംസ്കാരിക വേദിയിൽ തുടക്കമായി.
വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ 153 കുട്ടികളെ അനുമോദിച്ചു
മൊകേരി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൊകേരി ഗവൺമെന്റ് കോളേജിൽ നിർമ്മിച്ചു നൽകിയ കമ്പോസ്റ്റ് പിറ്റ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വികെ റീത്ത കൈമാറി
കേരളം സർക്കാരിന്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചത്ത് നടത്തിയ ജനകീയ സർവേയിൽ നിന്ന് കണ്ടെത്തിയ 27 കുടുംബങ്ങൾക്ക് ആവശ്യമായ ഭവന ആരോഗ്യ വരുമാന രേഖകൾ പെൻഷനുകൾ എന്നിവ ഉൾപ്പെടെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റി കൊണ്ടാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി മാറിയത്
കക്കട്ടിലെ ദുർഗ്ഗ പ്രസ് ഉടമയും ,വരിക്കോളിയിലെ പൊതുപ്രവർത്തകനും, എൽ.ഐ.സി. എജന്റുമായ വരിക്കോളി പൊന്നങ്കോട്ട് വിജയൻ (66 ] അന്തരിച്ചു.
മൊകേരി: കണിയാങ്കണ്ടി വസുധ(75) അന്തരിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വട്ടോളി എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.വി.കെ. റീത്ത ഉദ്ഘാടനം ചെയ്യുന്നു
മൊകേരി : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക് . മൊകേരി ഗവ :കോളജ് റോഡിൽ ചെക്യാട്ടുമ്മലാണ് അപകടം .
മൊകേരി: ഗവൺമെന്റ് കോളേജ് മോകേരി, NAAC (നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) വിലയിരുത്തലിൽ B+ ഗ്രേഡിൽ നിന്ന് B++ ഗ്രേഡിലേക്ക് ഉയർന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്തുത്യർഹമായ സേവനത്തിന് ശേഷം മലപ്പുറം ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന മെഡിക്കൽ ഓഫീസർ ഡോ.ഷാരോൺ.എം.എ.യ്ക്ക് കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് വെൽഫെയർ കൗൺസിലും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി യാത്രയയപ്പ് നൽകി.
കീഴരിയൂർ : കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന സി.പി.രാഘവൻ (റിട്ട. എയർ ഫോഴ്സ്, റിട്ട. സ്റ്റേഷൻ മാസ്റ്റർ ഇന്ത്യൻ റയിൽവേ ) 80 (ഇരിങ്ങണ്ണൂരിലെ ചുണ്ടന് പുനത്തില് പരേതരായ ചന്തു കുറുപ്പ്, ലക്ഷ്മി അമ്മയുടെയും മകന്) നിര്യാതനായി.
നരിപ്പറ്റ: മുള്ളമ്പത്ത് നടുത്തറേമ്മൽ അന്ത്രുഹാജി (95) അന്തരിച്ചു.
ആത്മവിശ്വാസവും ഇഛാശക്തിയും കൈമുതലാക്കി നിരന്തര പരിശ്രമത്തിലൂടെ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ യിൽ ഉയർന്ന റാങ്ക് നേടി നാടിനഭിമാനമായി മാറിയ സി-ഗേറ്റ് കോംപിറ്റൻസി ഡെവലപ്മെൻ്റ് ഗ്രൂപ്പ് അംഗം അജയ് ആർ. രാജിനെ കുറ്റ്യാടി സി- ഗേറ്റ് അനുമോദിച്ചു.
വേദിക വായനശാല നരിക്കൂട്ടുംചാൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണകൂടാരം ശിൽപശാലയാണ് വേറിട്ട അനുഭവമായി മാറിയത്.
വട്ടോളി : വടകര എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡണ്ടും വട്ടോളി സംസ്കൃതം സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കിണറുള്ള പറമ്പത്ത് ചന്ദ്രൻ മാസ്റ്റർ(83) നിര്യാതനായി. ദേവർകോവിൽ വെസ്റ്റ് എൽ. പി സ്കൂൾ മാനേജരുമായിരുന്നു. വടകര എസ് എൻ കോളേജിന്റെ മുൻ പ്രസിഡണ്ടും കെ. എസ് എസ്. പി. യു കുന്നുമ്മൽ ബ്ലോക്ക് മുൻ പ്രസിഡന്റ് സീനിയർ സിറ്റിസൺ വട്ടോളി യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കക്കട്ടിൽ: കുളങ്ങരത്തെ കെ ടി കെ രാജൻ അന്തരിച്ചു. 68 വയസ്.
ചേലക്കാട്: വടകര താലൂക്ക് ഖാളി ഖുളാത്ത്, നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ്, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, ചേലക്കാട് മഹല്ല് കമ്മിറ്റി പ്രസിഡൻറായിരുന്ന പരേതനായ സയ്യിദ് ടി.കെ. ഹാശിംകോയ തങ്ങളുടെ ഭാര്യ ആറ്റബീവി (72) നിര്യാതയായി മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ പത്തുമണിക്ക് ചേലക്കാട് ജുമാ മസ്ജിദ്`
വാര്യന്മാർ വീട്ടിൽ കല്യാണി(70) അന്തരിച്ചു. അച്ഛൻ: പരേതനായ ചാത്തു. അമ്മ: പരേതയായ മാണി. സഹോദരങ്ങൾ: പാറു, ഗോപാലൻ ( സൂപ്പർ മെഡിക്കൽസ് കക്കട്ടിൽ )
അരൂർ : സത്യസന്ധരായ പൊതു പ്രവർത്തകരെ സമൂഹം എന്നും ഓർമ്മിക്കുമെന്ന് കെ. പി. സി.സി സെക്രട്ടറി വി.എം.ചന്ദ്രൻ പറഞ്ഞു.അധ്യാപകനും ചിത്രകാരനും, കോൺഗ്രസ് പ്രാദേശി നേതാവുമായിരുന്ന അരൂർ കല്ലുമ്പുറത്തെ എ.പി നാണുവിൻ്റെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നരിപ്പറ്റ: തിനൂർ മോന്തോമ്മലിലെ നമ്പാപ്പോയിൽ അബ്ദുല്ലയുടെ ഭാര്യ മറിയം (62) അന്തരിച്ചു.
കക്കട്ടിൽ: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് കക്കട്ടിൽ *"വർണ്ണസാന്ത്വനം"* മെഗാ ചിത്രകാരസംഗമം സംഘടിപ്പിച്ചു
നരിപറ്റ: പാതിരിപ്പറ്റ മീത്തൽവയലിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന അരീപ്പൂള്ള പറമ്പത്ത് എ.പി അമ്മദ്ഹാജി 65 നിര്യാതനായി.
വട്ടോളി : വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാത്ഥിനിയും ബീഹാർ സ്വദേശിയുമായ തൗസിഫ ഖാതൂന് SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം. 9 വിഷയങ്ങളിൽ A+ ഗ്രേഡും , ഒരു വിഷയത്തിൽ A ഗ്രേഡും നേടിയാണ് സ്കൂളിനഭിമാനമായി മാറിയത്.
കക്കട്ടിൽ. ആരീക്കൽ ഗിരീഷ് (47 ] സോഫ്റ്റ്, വെയർ എഞ്ചിനിയർ എറണാകുളം ] അന്തരിച്ചു.
കക്കട്ടിൽ ടൗൺ ബസ്റ്റോപ്പിന് സമീപം ശ്രീ മുഹമ്മദ് കക്കട്ടിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു
മുസ്ലിംലീഗ് പ്രസ്ഥാനത്തിൻറെ പഴയ കാല സജീവ പ്രവർത്തകൻ ചീക്കോന്നിലെ തൈക്കണ്ടിമീത്തൽ ഹമീദ് 68 നിര്യാതനായി.
കൈവേലി - താവുള്ള കൊല്ലി പുതുകുളങ്ങര കണാരൻ (80) നിര്യാതനായി
വട്ടോളി - പടിക്കലക്കണ്ടി ദേവി (81) അന്തരിച്ചു ഭർത്താവ്. പരേതനായ കുഞ്ഞിക്കണ്ണൻ
നരിപ്പറ്റ: കൊയ്യാല് കാഞ്ഞിരമുള്ളതില് അമ്മത് (65) അന്തരിച്ചു.
വട്ടോളി. 12 വർഷത്തോളമായി വട്ടോളി ടൗണിലെ മാതൃഭൂമി പത്രം വിതരണക്കാരനും പൊതു സ്വീകാര്യനുമായ മുളിക്കര സുനി (സുനീഷ് ) 47 അന്തരിച്ചു.
കക്കട്ടിൽ: ചീക്കോന്നുമ്മലെ പറമ്പത്ത് പീടികയിൽ മൊയ്തു മാസ്റ്റർ (76) (റിട്ട. എ.ഇ.ഒ, കുന്നുമ്മൽ) അന്തരിച്ചു മയ്യിത്ത് നിസ്കാരം ശനി രാവിലെ 11 മണി ചീക്കോന്ന് ജുമാ മസ്ജിദ് .
ദോഹ: കോഴിക്കോട് കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്റഫ് (55) ഖത്തറിൽ അന്തരിച്ചു.
നരിപ്പറ്റ: താഴെ നരിപ്പറ്റയിൽ സ്ഥിതി ചെയ്യുന്നതും, നരിപ്പറ്റ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യദ്രോഹികൾ ആക്രമിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. നേതൃത്വത്തിലുള്ള ആശ വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി താഴെ നരിപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി.
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യ ദ്രോഹികൾ ആക്രമിച്ച് കേട് വരുത്തിയതിൽ പഞ്ചായത്ത് ആശാവർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ചീക്കോന്ന്: ജാതിയോറ താമസിക്കും ചാലിൽ ആയിശു (53) അന്തരിച്ചു. മേനാരത്ത് ശാഖാ മുസ്ലിംലീഗ് സെക്രട്ടറി ജാതിയോറ താമസിക്കും ചാലിൽ ഹമീദിന്റെ ഭാര്യയാണ്.
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ഉരുപ്പുള്ളകാവിൽ സ്ഥിതി ചെയ്യുന്ന താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യദ്രോഹികൾ ആക്രമിച്ച് കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നൽകുവാനായി സെന്ററിൽ സൂക്ഷിച്ചിട്ടുള്ള മരുന്നുകളും, ലാബ് പരിശോധനകൾക്കായിട്ടുള്ള ടെസ്റ്റ് കിറ്റുകളും നശിപ്പിച്ചതിൽ നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ചീക്കോന്നിലെ തൈക്കണ്ടിമീത്തൽ മുഹമ്മദ് 87 നിര്യാതനായി .
മഹിള കോൺഗ്രസ് സംസ്ഥാന പ്രസി.ജെ ബി മേത്തർ എം.പി. നയിക്കുന്ന "സാഹസ യാത്രക്ക് കക്കട്ട് ടൗണിൽ 'വരവേൽപ്പ് നൽകി.
നരിപ്പറ്റ: കുട്ടോത്ത് കണ്ടിയിൽ ശോഭന(57) അന്തരിച്ചു. ഏറങ്കോ ട്ട് അംഗൻവാടി ജീവനക്കാരിയായിരുന്നു
നരിപ്പറ്റയിലെ പ്രമുഖ കുടുംബമായ കോടങ്കോട്ട് കുടുംബ സംഗമം മീമുള്ള കണ്ടിയിൽ സംഘടിപ്പിച്ചു.നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ്ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.
മൊകേരി : വഖഫ് നിയമ ഭേദഗതിക്കെതിരെ സി പി ഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിന്റെ ഭാഗമായി മൊകേരിയിൽ പ്രകടനം നടത്തി
കക്കട്ടിൽ: കാറിടിച്ചു പരിക്കേറ്റ കാൽനട യാത്രക്കാരനായ ഗൃഹനാഥൻ മരണപ്പെട്ടു. ഒരാഴ്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുളങ്ങരത്തെ വാണിയംവീട്ടിൽ ബാബു ( 52 ) വാണ് മരണപ്പെട്ടത്.
നരിപ്പറ്റ : സി.പി.എം കുനിയപ്പൊയിൽ ഈസ്റ്റ് ബ്രാഞ്ച് അംഗം മീത്തലെക്കുനിയിൽ ചന്ദ്രൻ72 അന്തരിച്ചു. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു
അസുഖബാധിതയായി കിടപ്പിലായിരുന്ന സി.പി.ഐ.എം കായക്കൊടി ലോക്കൽ കമ്മറ്റി അംഗവും മുൻകായക്കൊടി ഗ്രാമപഞ്ചായത്ത്മെമ്പറുമായിരുന്ന സ.ഇ. പി.ശ്രീജഅന്തരിച്ചു.ഭർത്താവ്ഇ.പി.ചന്ദ്രൻസി.പി.ഐ.എംഎള്ളിക്കാംപാറബ്രാഞ്ചംഗം
നരിപ്പറ്റ: "ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി" എന്ന സന്ദേശവുമായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു
മൊകേരിയിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയും മായിരുന്ന കെ.ടി. കണാരൻ്റെ ഇരുപതാം ചരമവാർഷികദിനത്തിൻ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
മഞ്ഞൾ വിത്ത് വിതരണം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ എസ് സി വിഭാഗത്തിൽ പെട്ട കർഷകർക്ക് ആത്മ പദ്ധതിയുടെ ഭാഗമായി മഞ്ഞൾ വിത്ത് വിതരണം ചെയ്തു.
നരിപ്പറ്റ : നരിപ്പറ്റ യുപി സ്കൂൾ വാർഷികാഘോഷവും 36 വർഷമായി സേവനമ നുഷ്ടിച്ച് സർവീസിൽനിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി സതീശൻ മാസ്റ്റർക്കുള്ള യാത്രയയപ്പും
മൊകേരി : പ്രമുഖ സി പി ഐ നേതാവും നാദാപുരം MLA യുമായിരുന്ന കെ ടി കണാരന്റെ ഇരുപതാം ചരമവാർഷികം ഏപ്രിൽ 6 ന് മൊകേരിയിൽ ആചരിക്കും
കക്കട്ടിൽ: ദോഹയിലെ റോത്താന റസ്റ്റോറൻ്റ് ജീവനക്കാരനായിരുന്ന കുളങ്ങരത്തെ ചേണികണ്ടി കുനിയിൽ അബ്ദുൽ മജീദ് (51) അന്തരിച്ചു. പിതാവ്: പരേതനായ ചേണികണ്ടി മൊയ്തു ഹാജി. കബറടക്കം ശനിയാഴ്ച രാവിലെ 7 മണിക്ക് ചേലക്കാട്.
കക്കട്ടിൽ: കേളംകണ്ടി മൊയ്തു ഹാജി (80) അന്തരിച്ചു.' ഭാര്യ:ബിയാത്തു ഹജ്ജുമ്മ
കക്കട്ടിൽ: ഈദ് ദിനത്തിൽ കുളങ്ങരത്ത് ഫാത്തിമ ജുമാ മസ്ജിദ് മഹല്ലു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസിഡൻ്റ് പി.എം അഷ്റഫ് പ്രതിജ്ഞ ചൊല്ലികൊടുത്തു.
കക്കട്ടിൽ: മനുഷ്യനെയും സമൂഹത്തെയും നശിപ്പിക്കുന്ന മാരകമായ ലഹരിക്കെതിരെ പോരാടാൻ ഓരോ വ്യക്തികളും മുന്നോട്ട് വരണമെന്ന് പെരുന്നാൾ ദിന സന്ദേശത്തിൽ മഹല്ല് ഖത്തീബ് മജീദ് റഹ്മാനി പറഞ്ഞു.
നരിപ്പറ്റ: പാലോ ള്ള കണ്ടി മാതു(80) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ
മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കക്കട്ടിൽ ടൗണിൽ നടന്ന ചടങ്ങിൽ ബഹു : കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പ്രഖ്യാപനം നടത്തി Tag -
കക്കട്ടിൽ: പാതിരിപ്പറ്റ മീത്തൽ വയലിലെ പരേതനായ മീത്തൽവയൽ അമ്മതിൻ്റെ ഭാര്യ ആമിന ഉമ്മ (90) അന്തരിച്ചു.
നരിപ്പറ്റ: സമീപപ്രദേശങ്ങളിൽ മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നരിപ്പറ്റ പഞ്ചായത്തിലെ തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് സായാഹ്നപരിശോധന നടത്തി. ഭക്ഷ്യസുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകി.
പൗരപ്രമുഖനും കായക്കൊടി മഹല്ല് മുൻ പ്രസിഡൻ്റ് പരേതനായ കമ്മനോൽ മമ്മി ഹാജിയുടെ മകൻ അമ്മത് ഹാജി 75 നിര്യാതനായി.
ലഹരിക്കെതിരെ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളുമായി വട്ടോളി നാഷനൽ ഹയർ സെക്കണ്ടറിയിൽ വിദ്യാർത്ഥികൾ രംഗത്തിറങ്ങി.
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിൽ 2010ൽ ആരംഭിച്ചതും, നിലവിൽ 220 രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകി വരുന്നതുമായ സാന്ത്വന പരിചരണ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 30 സന്നദ്ധ പ്രവർത്തകർക്ക് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കുന്നുമ്മൽ സൗത്ത് MLP സ്കൂൾ ലഹരിക്കെതിരെ “ യോദ്ധാവ് ” എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചു.
കുറ്റ്യാടി മണ്ഡലം കോൺ - കമ്മിറ്റിയുടെ നേതൃത്യത്തിൽ കുറ്റ്യാടി പഞ്ചായത്ത് ഓഫിസ് ധർണ്ണ നടത്തി. ഡി.സി.സി.സെക്രട്ടറി മൂനീർ എരവത്ത് ഉദ്ഘാടനം ചെയ്തു
സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന ആശാവർക്കർ മാർക്കും അംഗനവാടി ജീവനക്കാർക്കും ഐക്യദ്ദാർഡ്യവുമായി കുന്നുമ്മൽ മണ്ഡലം കമ്മിറ്റി കുന്നുമ്മൽ പഞ്ചായത്ത് ഓഫിസിൽ ധർണ്ണ നടത്തി.
ലഹരിക്കെതിരെ ഫൗൾ വിളിക്കാനും ജീവിതത്തിൽ ഗോളടിക്കാനും "യുവ തലമുറ ഒന്നായി രംഗത്ത് വരണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ പറഞ്ഞു. കെ പി എസ് ടി എ യൂത്ത് ഫോറം കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സംഗമം "കവചം "ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ബഹുമാനപ്പെട്ട കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്നു
ചീക്കൊന്ന് വെസ്റ്റ് : പുത്തലത്ത് സുഹറ(84)അന്തരിച്ചു.ഭർത്താവ് പരേതനായ അബ്ദുള്ള
Please select your location.