Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാർമസിസ്റ്റുകൾ പോസ്റ്റ്ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

23 Mar 2026 17:53 IST

Asharaf KP

Share News :



പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് ഫാർമസിസ്റ്റുകൾ മാർച്ചും ധർണ്ണയും നടത്തി


കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു


ദേശീയതലത്തിൽ ഔഷധ വിതരണവുമായി ബന്ധപ്പെട്ട് കൃത്യമായി ഡ്രഗ്സ്സ് ആൻഡ് കോസ്മെറ്റിക് ആക്ട്, ഡ്രഗ്സ്സ് ആൻഡ് കോസ്മെറ്റിക് റൂൾസ് , ഫാർമസി ആക്ട്, ഫാർമസി പ്രാക്ടീസ് റെഗുലേഷൻ തുടങ്ങിയ നിയമങ്ങൾ നിലവിലുള്ളപ്പോൾ പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന നിയമവിരുദ്ധമായ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നാണ് അസോസിയേഷൻ ആവശ്യം

ഏരിയ പ്രസിഡൻറ് സരിത പി.ജി അധ്യക്ഷയായി കെപിപിഎ സംസ്ഥാന കമ്മിറ്റി അംഗം ജയൻ കോറോത്ത് ജില്ലാ സെക്രട്ടറി എം.ഷെജിൻ, കരുണാകരൻ കുറ്റ്യാടി, സി.സമിനു ,കെ.എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.


മാർച്ചിന്ന് പ്രജീഷ് പ്രഭാകർ,എം.സുജിത് കുമാർ, ഷെജിത.കെ.പി വാസു.എൻ,ഷിധിൻ. സി എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News