Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2026 15:33 IST
Share News :
കക്കട്ടിൽ: സൗന്ദര്യാത്മകമായ ലോകത്തെ സ്വപ്നം കാണുകയെന്നാൽ നീതിയിലധിഷ്ഠിതമായ ലോകത്തെ സ്വപ്നം കാണുക തന്നെയാണെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ്റെ ശബ്ദം പ്രധാനമാണ്. രാഷ്ട്രീയക്കാരൻ്റേയും ഭരണകൂടത്തിൻ്റേയും സമുദായങ്ങളുടേയും ശബ്ദങ്ങളിൽ നിന്നും വ്യത്യസ്ഥമായി അത് മനുഷ്യനെ പ്രതിനിധനം ചെയ്യുന്നു എന്നും അവർ അഭിപ്രായപ്പെട്ടു.
അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അക്ബർ കക്കട്ടിൽ അനുസ്മരണ പരിപാടിയിൽ സാറാ ജോസഫ് , പി ഹരീന്ദ്രനാഥ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
ചടങ്ങിൽ സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു.
തുടർന്ന് സംഗീത ശ്രീനിവാസൻ്റെ ശലഭം, പൂക്കൾ, എയ്റോ പ്ലെയിൻ എന്ന നോവൽ ചർച്ച ചെയ്തു.
ജുബേഷ് ടി, വിപിൻ വട്ടോളി, അരുൺ ലാൽ മൊകേരി, സംഗീത ശ്രീനിവാസൻ,നാസർ കക്കട്ടിൽ, എ മോഹനൻ മാസ്റ്റർ, എ കെ ഷിംന , ടി.പി സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.