Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2026 21:58 IST
Share News :
ചാവക്കാട്:പ്രവാസ ജീവിത കാലത്ത് മലയാളി സംസ്ക്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ചാവക്കാട് എടക്കര
സ്വദേശി എ.അബ്ദുള്ള കുട്ടിക്ക് 'പ്രവാസി ശ്രേഷ്ഠ ' പുരസ്ക്കാരം നൽകി ആദരിക്കാൻ കേരള പ്രവാസി സംഘം തീരുമാനിച്ചു.സംഘടനയുടെ ചാവക്കാട് ഏരിയാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എ.അബ്ദുള്ളക്കുട്ടിയെ
പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്.ദുബായ് 'ദല ' എന്ന സംഘടനയുടെ സ്ഥാപക നേതാവാണ് അബ്ദുള്ളക്കുട്ടി.ഇൻഡ്യൻ ഡാൻസ് ഫെസ്റ്റിവൽ ഉൾപ്പെടെ അനേകം സാംസ്ക്കാരിക പരിപാടികൾക്ക്
നേതൃത്വം നൽകി.പ്രവാസ ജീവിതം തുടങ്ങുന്നതിന് മുമ്പ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആയിരുന്നു.പ്രവാസ ജീവിതം അവസാനിപ്പിച്ച് വന്നതിന് ശേഷവും പൊതു രംഗത്ത് സജീവമായിരുന്നു.കേരള പ്രവാസി സംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.സംഘടനയെ ശക്തിപെടുത്തുന്നതിന് അദ്ദേഹത്തിന്റെ സംഘടന അനുഭവങ്ങൾ
വലിയൊരു പങ്ക് വഹിച്ചു.പ്രവാസി മലയാളികളുടെ സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തനങ്ങളിലും മൂന്നര പതിറ്റാണ്ട്
നേതൃത്വപരമായ പങ്ക് വഹിച്ചു.പതിനയ്യായിരം രൂപയും,ഫലകവുമാണ്
പുരസ്ക്കാരം.എടക്കരയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.
Follow us on :
Tags:
More in Related News
Please select your location.