Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട് വിട്ടിറങ്ങൂ രാജ്യത്തെ രക്ഷിക്കൂ എസ്.ഡി.പി.ഐ. തിരൂർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി

10 Oct 2026 22:32 IST

Jithu Vijay

Share News :

തിരൂർ : വീട് വിട്ടിറങ്ങു രാജ്യത്തെ രക്ഷിക്കു എന്ന പ്രമേയം ഉയർത്തിപിടിച്ച് എസ്.ഡി.പി.ഐ. പ്രവർത്തകർ റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

എസ്. ഐ ആർ അട്ടിമറിയിലൂടെ രാജ്യത്തിൻ്റെ ജനാതിപത്യം അട്ടിമറിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ്കുമാർ രാജ്യവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് എസ്. ഡി പി ഐ മലപ്പുറം വെസ്റ്റ് ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽ വെസ്റ്റേഷനിലേക്ക് നൂറ് കണക്കിന് പ്രവർത്തകർ മാർച്ച് നടത്തിയത്.


തിരൂർ ബസ്സ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് റെയിൽവെസ്റ്റേഷൻ പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന

പ്രതിഷേധ സംഗമത്തിൽ മലപ്പുറം വെസ്റ്റ് ജില്ല പ്രസി : അരീക്കൻ ബീരാൻ കുട്ടി ജനറൽ സെക്രട്ടറി എ. കെ. അബ്ദുൽ മജീദ് മാസ്റ്റർ ,സെകട്ടറിമാരായ മുസ്ഥഫമാസറ്റർ നൗഷാദ് തിരുനാവായ എന്നിവർ സംസാരിച്ചു. അഷ്‌റഫ് പുത്തനത്താണി , ഉസ്മാൻ ഹാജി, സലീം കുറ്റിപ്പുറം, ഹമീദ് പരപ്പനങ്ങാടി സഭഖത്തുള്ള താനൂർ,അഹമ്മദ് കബീർ നേതൃത്വം നൽകി

Follow us on :

More in Related News