Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2026 21:20 IST
Share News :
ചാവക്കാട്:മണത്തല ജുമാ മസ്ജിദിനോട് ചേര്‍ന്ന ജാറത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം മോഷ്ടിച്ച സംഭവത്തില്‍ വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രീത ബാബു,ഫിംഗര്‍ പ്രിന്റ് വിദഗ്ദരായ കെ.പി.ബാലകൃഷ്ണന്‍,രമ്യ ഫ്രാന്‍സിസ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.അനൂപ്കുമാര്‍,സതീഷ് മോഹന്‍,സയന്റിഫിക് ഓഫീസര്‍ ലക്ഷ്മി എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.പള്ളി കമ്മിറ്റിയുടെ കീഴിലുള്ള നിര്‍ധന വിവാഹ സഹായ സമിതിയുടെ ധനശേഖരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്.ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.മോഷ്ടാവ് ജാറത്തിനകത്ത് കയറി ഭണ്ഡാരം മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണമെടുത്ത ശേഷം പള്ളിയുടെ തെക്കുഭാഗത്തെ ഖബര്‍സ്ഥാനില്‍ ഉപേക്ഷിച്ച നിലയില്‍ ഭണ്ഡാരങ്ങള്‍ കണ്ടെത്തുകയായിരുന്നു.ഏകദേശം 30,000 രൂപയോളം ഭണ്ഡാരങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് പളളി അധികാരികള്‍ പറഞ്ഞു.സംഭവത്തില്‍ ചാവക്കാട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.