Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 23:37 IST
Share News :
കൊച്ചി: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകളും ആരോഗ്യ ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ദവഇന്ത്യയുടെ കൊച്ചി വിമാനത്താവളത്തിൽ സ്റ്റോർ സോട്ട ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി ഇ ഒ ഡോ. സുജിത് പോൾ ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെയും പ്രാദേശിക സമൂഹത്തിന്റെയും ആരോഗ്യ, വെൽനസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ സ്റ്റോർ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിൽ അവശ്യ മരുന്നുകളും ആരോഗ്യ ഉൽപന്നങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് പുതിയ സ്റ്റോർ വഴി കമ്പനി ശ്രമിക്കുന്നത്.
ദവഇന്ത്യയുടെ 2,000-ലേറെ ഉൽപന്നങ്ങൾ സ്റ്റോറിൽ ലഭ്യമാകും. ജനറിക് മരുന്നുകൾക്ക് പുറമെ ഡോക്ടറുടെ കുറിപ്പില്ലാതെ ലഭിക്കുന്ന ഒടിസി ഉൽപന്നങ്ങൾ, പ്രഥമശുശ്രൂഷാ സാധനങ്ങൾ, വ്യക്തിഗത വെൽനസ് ഉൽപന്നങ്ങൾ, ദൈനംദിന ആരോഗ്യപരിചരണത്തിനാവശ്യമായ ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ട്രാവൽ കിറ്റുകൾ, വിറ്റാമിൻ ബി12 ഓറൽ സ്ട്രിപ്പുകൾ, വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാവുന്ന എഫർവസന്റ് ഗുളികകൾ, ഷീറ്റ് മാസ്കുകൾ തുടങ്ങിയ യാത്രാസൗഹൃദ ഉൽപന്നങ്ങളുടെ പ്രത്യേക ശ്രേണിയും സ്റ്റോറിലുണ്ടാകും.
നിലവിൽ ഇന്ത്യയിലുടനീളം 2,900-ലേറെ ദവഇന്ത്യ ഔട്ട്‌ലെറ്റുകളുണ്ട്. കേരളത്തിൽ ദവഇന്ത്യയ്ക്ക് നിലവിൽ നൂറിനോട് അടുത്ത് ഔട്ട്‌ലെറ്റുകളുണ്ട്. ങ്ങാനാവുന്ന നിരക്ക്, സൗകര്യം, എളുപ്പത്തിലുള്ള ലഭ്യത എന്നിവ സംയോജിപ്പിച്ച ആരോഗ്യപരിചരണ സംവിധാനമാണ് ദവഇന്ത്യ ലക്ഷ്യമിടുന്നത്. ഫിസിക്കൽ റീട്ടെയിൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനൊപ്പം ഡിജിറ്റൽ സാന്നിധ്യവും വിപുലീകരിച്ച് ആവശ്യസമയത്ത് ഗുണമേന്മയുള്ള ജനറിക് മരുന്നുകളും ആരോഗ്യ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.