Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2026 21:08 IST
Share News :
ഗുരുവായൂർ:മമ്മിയൂർ കുന്നംകുളം റോഡിലെ സൗപർണിക സുദർശനം അപ്പാർട്ട്മെന്റിന്റെ പത്താം നിലയിലെ മുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.നെന്മണി ഊട്ടുമഠത്തിൽ ഷൈജു റോഷൻ,താമരയൂർ കുച്ചേരി നിതീഷ് എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്.ഷൈജു റോഷന്റെ പേരിൽ വാടകയ്ക്കെടുത്ത മുറിയിലായിരുന്നു വിൽപ്പന. രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നിരീക്ഷണം നടത്തിവന്ന പോലീസ് സംഘം വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് മണി വരെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ഇവരിൽ നിന്ന് 2.69 ഗ്രാം എംഡിഎംഎ,ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ,ഡിജിറ്റൽ തൂക്കുയന്ത്രം,വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21,750 രൂപ,രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.ടെമ്പിൾ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.ജയപ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Follow us on :
Tags:
More in Related News
Please select your location.