Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവശക്തി മഹായജ്ഞം:ബ്രോഷർ പ്രകാശനവും സത്സംഗവും നടന്നു

07 Oct 2026 19:13 IST

MUKUNDAN

Share News :

ഗുരുവായൂർ:ഷിർദ്ദി സായി മന്ദിരത്തിൽ ഒക്ടോബർ 11 മുതൽ 21 വരെ നടക്കുന്ന നവരാത്രി ആഘോഷം,നവശക്തി മഹായജ്ഞം,ഷിർദ്ദി സായിബാബ മഹാസമാധി ദിനാചരണം,മന്ദിര പ്രതിഷ്ഠാദിനാഘോഷം എന്നിവയുടെ ബ്രോഷർ പ്രകാശനവും സത്സംഗവും സായി മന്ദിരത്തിൽ നടന്നു.സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് ട്രസ്റ്റി അരുൺ നമ്പ്യാർ അധ്യക്ഷത വഹിച്ചു.കർണാടക മുൻ എ.ഡി.ജി.പിയും നിലവിൽ ബി.ജെ.പി. വക്താവുമായ ഭാസ്കർ റാവു ഐപിഎസ് ബ്രോഷർ പ്രകാശനം നിർവഹിച്ചു.മൗനയോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹപ്രഭാഷണം നടത്തി.ഡോ.കിരൺ കുമാർ,വീരേന്ദ്ര കാമത്,രാധാകൃഷ്ണ ഹൊള്ള എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.കെ.ആർ.പ്രവീൽ,കമാലുദ്ദീൻ,ശശി മരുതയൂർ എന്നിവർ സംസാരിച്ചു.ട്രസ്റ്റി സബിത രഞ്ജിത് സ്വാഗതവും,സതീഷ് ഗുരുവായൂർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News