Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നവംബറിൽ..

08 Oct 2026 12:01 IST

MUKUNDAN

Share News :

ചാവക്കാട്:താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ്,ആരോഗ്യവകുപ്പ്,കെ.എസ്.ഇ.ബി തുടങ്ങിയവരുടെ യോഗം ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേര്‍ന്നു.ചാവക്കാട് നഗരസഭ ചെയര്‍മാൻ എ.എച്ച്.അക്ബര്‍ യോഗത്തില്‍ പങ്കെടുത്തു.നവംബറില്‍ ആശുപത്രി കെട്ടിടത്തിന്‍റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി നിര്‍വ്വഹിക്കുമെന്നും ആയതിന് മുമ്പായി ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാറ്റിയ ഗാന്ധി പ്രതിമ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി.പുതിയ കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ അടിയന്തിരമായി നല്‍കുന്നതിന് കെഎസ്ഇബിയെ ചുമതലപ്പെടുത്തി.ആശുപത്രിയുടെ വൈദ്യുതി കണക്ഷന്‍ എച്ച്.ടി ലൈനാക്കി മാറ്റണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യം പരിഗണിച്ച് ആയതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തെ ചുമതലപ്പെടുത്തി.ലിഫ്റ്റ് സൌകര്യം എത്രയും വേഗം ചെയ്യുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും ഇലക്ട്രിക്കല്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി നിര്‍വ്വഹിക്കാമെന്ന് എംഎല്‍എ അറിയിച്ചു.പുതിയ വാര്‍ഡിലേക്കും കാഷ്വാലിറ്റി കോംപ്ലക്സിലേക്കും ആവശ്യമായി വരുന്ന ആശുപത്രി ഉപകരണങ്ങള്‍,ബെഡ് മുതലായവ അടിയന്തിരമായി ലഭ്യമാക്കാന്‍ ആശുപത്രി സൂപ്രണ്ടിനെയും പൊതുമരാമത്ത് എക്സി.എഞ്ചിനീയറെയും യോഗം ചുമതലപ്പെടുത്തി.ഉദ്ഘാടനത്തിന് മുന്നോടിയായി വാര്‍ഡുകളിലേക്ക് രോഗികളെ ഷിഫ്റ്റ് ചെയ്യുന്ന നടപടികളും ആരംഭിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം എക്സി.എഞ്ചിനീയര്‍ വി.അജിത് കുമാര്‍,ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജ്കുമാര്‍,പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സി.എഞ്ചിനീയര്‍ സി.സന്ധ്യ,അസി.എക്സി.എഞ്ചിനീയര്‍ സി.ആര്‍.ബീന,നഗരസഭ സെക്രട്ടറി സന്തോഷ്കുമാര്‍ പൊതുമരാമത്ത് അസി.എഞ്ചിനീയര്‍മാര്‍,കെഎസ്ഇബി അസി.എഞ്ചിനീയര്‍മാര്‍,ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Follow us on :

More in Related News