Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു

08 Oct 2026 21:22 IST

MUKUNDAN

Share News :

ചാവക്കാട്:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ കുടിശ്ശിക നിവാരണം ബോധവൽക്കരണം അംഗത്വ രജിസ്ട്രേഷൻ എന്നിവയ്ക്കായി ഓട്ടോ തൊഴിലാളികൾക്ക് ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ഓഫീസിൽ നടന്ന ക്യാമ്പ് ഐഎൻടിയുസി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് എ.ടി.ജോസ് ഉദ്ഘാടനം നിർവഹിച്ചു.എഐടിയുസി ജില്ലാ പ്രസിഡന്റ് കെ.കെ.ഹരിദാസൻ അധ്യക്ഷത വഹിച്ചു ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ്,സി.ഐ.ടി.യു മേഖല പ്രസിഡന്റ് എ.വി.ജാഫർ,ബിഎംഎസ് മേഖല സെക്രട്ടറി കെ.എ.ജയതിലകൻ,ബിഎംഎസ് ടാക്സി യൂണിയൻ സെക്രട്ടറി ആനന്ദ് പണിക്കൻ,സംഘം സെക്രട്ടറി എ.കെ.അലി,ട്രഷറർ വി.കെ.ഷാജഹാൻ, കെ.ആർ.രമേശ് എന്നിവർ പ്രസംഗിച്ചു.തൃശ്ശൂർ ജില്ലാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസർ സഞ്ജയ് രജിസ്ട്രേഷന് നേതൃത്വം നൽകി.

Follow us on :

More in Related News