Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുസ്ഥലത്ത് വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ..

10 Oct 2026 19:19 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂരിൽ പൊതുസ്ഥലത്ത് വെച്ച് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ.തിരുവത്ര കണ്ണംകര വീട്ടിൽ സുലൈമാൻ മകൻ നൗഷാദി(40)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പാലയൂർ ഡോബി പടിക്ക് സമീപത്ത് വെച്ച് ബൈക്കിലെത്തിയ പ്രതി കാൽനടയായി പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജിത അന്വേഷണം നടത്തി വരികയായിരുന്നു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.ചാവക്കാട് എസ്എച്ച്ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിപിഒമാരായ റോബർട്ട്,അജിത് ലാൽ,ടി.അരുൺ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News