Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 21:36 IST
Share News :
തലയോലപ്പറമ്പ്: നിയമസഭാ സാമാജിക കെ.പി.സി.സി. ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി , ഐ.എൻ.ടി.യു.സി. വനിത വിഭാഗം അഖിലേന്ത്യ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനരംഗത്തും ജ്വലിച്ചു നിന്ന മേഴ്‌സി രവിയുടെ പതിനേഴാമത് ഓർമദിനത്തോടനുബന്ധിച്ച് മേഴ്സി രവി അനുസ്‌മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്‌മരണം സംഘടിപ്പിച്ചു. തലയോലപ്പറമ്പ് തിരുപുരം രാജീവ് ഗാന്ധി നഗറിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണസമ്മേളനം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്തു. അനുസ്‌മരണ സമിതി വൈസ് ചെയർമാൻ പി. ജി. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് ഡി. കുമാരി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ജനറൽ സെക്രട്ടറി സന്തോഷ് ശർമ്മ, ജോസഫ് കൊച്ചുപറമ്പിൽ, സി.കെ. പ്രമോദ് ചാഴൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.