Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളം കുറുക്കൻപാറയിൽ കാർ ബൈക്കിലിടിച്ച് ചാവക്കാട് സ്വദേശികളായ ദമ്പതികളും മകനും മരിച്ചു

06 Sep 2026 07:42 IST

ENLIGHT MEDIA OMAN

Share News :

കുന്നംകുളം: കുന്നംകുളം കുറുക്കൻപാറയിൽ ശനിയാഴ്ച അർധരാത്രിയോടെ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശികളായ ദമ്പതികളും അവരുടെ മൂന്നുവയസ്സുകാരിയായ മകനും മരിച്ചു. ചാവക്കാട്, എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക് (3) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഏകദേശം 12 മണിയോടെയാണ് അപകടം നടന്നത്. അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ മുനീർ, ഷിഫ്ന, എമിൽ ഐബക് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല.

അപകടസമയത്ത് കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണവും സാഹചര്യങ്ങളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


.

Follow us on :

Tags:

More in Related News