Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.ജി.ഒ സംഘ് പതാകദിനം ആചരിച്ചു..

01 Sep 2026 22:00 IST

MUKUNDAN

Share News :

ചാവക്കാട്:കേരള എൻ.ജി.ഒ സംഘ് സെപ്തംബർ 10, 11, 12 തീയതികളിൽ തൃശൂരിൽ വച്ച് നടക്കുന്ന 47-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് പതാകദിനം ആചരിച്ചു. ബി.എം.എസ് ഗുരുവായൂർ മേഖല വൈസ് പ്രസിഡന്റും എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി മെമ്പറുമായ ബാഹുലേയൻ ആലങ്ങാട്ടയിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.എൻ.ബിബിൻ അദ്ധ്യക്ഷനായി. സി.ബി.ഗോപാലകൃഷ്ണൻ, എം.എസ്.സുരാജ്കുമാർ, വി.അക്ഷയ്, എൻ.കെ.ബിനോയ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News