Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്. കോയ അനുസ്മരണം സെപ്റ്റംബർ 8ന്; എൻഡോവ്മെന്റ് അവാർഡ് തേജസ് പെരുമണ്ണയ്ക്ക്

04 Sep 2026 11:50 IST

NewsDelivery

Share News :

കോഴിക്കോട്: മലയാള കലാകാരരുടെ ദേശീയ സംഘടനയായ നന്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.എസ്. കോയയുടെ ആറാം ചരമവാർഷികം സെപ്റ്റംബർ 8ന് ആചരിക്കും.

നടൻ, സംഘാടകൻ, ചിത്രകാരൻ, വാഗ്മി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു കെ.എസ്. കോയ. അദ്ദേഹത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് എല്ലാ വർഷവും നൽകിവരുന്ന കെ.എസ്. കോയ എൻഡോവ്മെന്റ് അവാർഡിന്റെ ആറാമത് പുരസ്‌കാരം പ്രശസ്ത ചിത്രകാരൻ തേജസ് പെരുമണ്ണയ്ക്ക് നൽകാൻ തീരുമാനിച്ചു.

ചിത്രകലയിൽ ബിരുദം നേടിയ തേജസ് പെരുമണ്ണ കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും ചിത്രകാരനായും പ്രവർത്തിച്ച അദ്ദേഹം കലാസംവിധായകനായും പ്രവർത്തിപരിചയം നേടിയിട്ടുണ്ട്. ചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ, മെജീഷ്യൻ, പ്രഭാഷകൻ എന്നീ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് കെ.എസ്. കോയ എൻഡോവ്മെന്റ് അവാർഡ്.

2026 സെപ്റ്റംബർ 8ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ഈസ്റ്റ് ഹിൽ യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന ചടങ്ങിൽ തേജസ് പെരുമണ്ണയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

പത്രസമ്മേളനത്തിൽ വിൽസൺ സാമുവൽ, ഷിബു മുത്താട്ട്, മഠത്തിൽ രാജീവൻ, ഗിരീഷ് ഇല്ലത്തുതാഴം, മുരളീധരൻ പറയഞ്ചേരി, കലാമണ്ഡലം സത്യവ്രതൻ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News