Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 08:05 IST
Share News :
കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങളിലും വലിയ പങ്ക് വഹിച്ച മതപണ്ഡിതനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെന്ന് സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ. സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ച വിഷയങ്ങളിൽ കാന്തപുരം അറുപിന്തിരിപ്പൻ നിലപാടുള്ളയാളല്ലെന്നും നേതാക്കൾ വ്യക്തമാക്കി.
നാസർ ഫൈസി കൂടത്തായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് സമസ്ത ഇ.കെ. വിഭാഗം നേതാക്കൾ കാന്തപുരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം, കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയോട് വിയോജിക്കാമെന്നും എന്നാൽ ഒരു ഭാഗം മാത്രം അടർത്തി മാറ്റി പ്രചാരണം നടത്തുന്ന അവസ്ഥയാണുള്ളത്.
കാന്തപുരത്തിന്റെ വാക്കുകളിലെ ഒരു ഭാഗം മാത്രം എടുത്ത് അദ്ദേഹത്തെ വിലയിരുത്തരുതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലേക്കാണ് ശ്രദ്ധ നൽകേണ്ടതെന്നും നേതാക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ സ്ത്രീകളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ വ്യക്തമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
Follow us on :
Tags:
More in Related News
Please select your location.