Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 07:24 IST
Share News :
ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്ന് പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുടെ ആചാര്യൻ മൗദൂദിയാണെന്ന് അദ്ദേഹം ആരോപിച്ചു. മൗദൂദിയുടെ ഖുർആൻ വ്യാഖ്യാനമാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും അസ്ഹരി പറഞ്ഞു. ഇപ്പോൾ സ്ത്രീകൾക്കുവേണ്ടി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമി ആദ്യം മൗദൂദിയെ തള്ളിപ്പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകൾ പുറത്തിറങ്ങുന്നതിനെ മൗദൂദി വിലക്കുന്നുണ്ടെന്നും ഇത് തെളിയിക്കുന്ന പുസ്തകം തന്റെ കൈവശമുണ്ടെന്നും അസ്ഹരി പറഞ്ഞു. പുസ്തകം തലയണക്കടിയിൽ വച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. മൗദൂദിയുടെ നിലപാടുകളെ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും അംഗീകരിക്കുന്നുണ്ടോ എന്നതാണ് വ്യക്തമാക്കേണ്ടതെന്നും അസ്ഹരി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.