Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ നിര്യാതനായി

05 Sep 2026 22:04 IST

ENLIGHT MEDIA OMAN

Share News :

ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് (44) ദുബൈയിൽ നിര്യാതനായി. വയനാട് ജില്ലയിലെ കമ്പളക്കാട് സ്വദേശിയായ നിസാർ സംഗീതപരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കഴിഞ്ഞ മാസം ദുബൈയിലെത്തിയത്. പനിയെ തുടർന്ന് ചികിത്സ തേടിയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് ദുബൈയിലെ മൻഖൂൽ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. അടുത്ത ദിവസങ്ങളിൽ സൗദി അറേബ്യയിലും യു.എ.ഇയിലും വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം.

മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന നിസാർ നിരവധി ആൽബങ്ങളിലൂടെ ഗാനാസ്വാദകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഗായകനെന്നതിലുപരി നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയായ 'പ്രഫസർ ഡിങ്കൻ' ഉൾപ്പെടെ ചില സിനിമകളിൽ പിന്നണി ഗായകനായും അദ്ദേഹം പ്രവർത്തിച്ചു. ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദസാദൃശ്യം നിസാറിനെ ഗാനമേള വേദികളിൽ ഏറെ ശ്രദ്ധേയനാക്കി. ബഹ്റൈനിൽ ഉദിത് നാരായണനോടൊപ്പം വേദി പങ്കിട്ടതും അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായിരുന്നു.

കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രാഹിം–സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹന നിസാർ. മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷ്റ, നസീറ, അൻസാർ.

Follow us on :

More in Related News