Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക ദിനത്തിൽ മെഗാ ക്വിസ് ഫൈനൽ; വിജയികൾക്ക് ഗോൾഡ് കോയിൻ

04 Sep 2026 11:10 IST

NewsDelivery

Share News :

കോഴിക്കോട്: 2022ൽ രജിസ്റ്റർ ചെയ്ത വിമൻസ് വിങ് എഡ്യൂക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി വിവിധ ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു. 2025 ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഒളിപ്രം കടവിൽ കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് എൽ.പി., യു.പി. വിഭാഗം വിദ്യാർഥികൾക്കായി മെഗാ ക്വിസ് മത്സരം ആരംഭിച്ചത്. വിവിധ സ്‌കൂളുകളിൽ നിന്നായി 55ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒരു വർഷക്കാലമായി വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നിന്ന് ഏഴ് വിദ്യാർഥികളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അധ്യാപക ദിനമായ സെപ്റ്റംബർ 5ന് ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് കെ.ടി.ഡി.എസ് ഹാളിൽ മെഗാ ക്വിസ് ഫൈനൽ നടക്കും. എൽ.പി., യു.പി. വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ സമ്മാനമായി നൽകും. ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച അധ്യാപകരെ ‘ഗുരുശ്രേഷ്ഠ’ പുരസ്‌കാരവും സ്നേഹാദരവും നൽകി ആദരിക്കും. സംഘടനയുടെ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ സുമിത്ര, പ്രാഗ്ന, ദിവ്യ എംഎസ് എന്നിവർ പങ്കെടത്തു.

Follow us on :

More in Related News