Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശത്തിന്റെ ഗുരുനാഥൻ രാധാകൃഷ്ണൻ കാക്കശ്ശേരിയെ മുദ്ര സാംസ്കാരിക വേദി ആദരിച്ചു

01 Sep 2026 21:55 IST

MUKUNDAN

Share News :

ചാവക്കാട്:ദേശത്തിന്റെ ഗുരുനാഥനും കവിയും നിരൂപകനും പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ അദ്ദേഹത്തിന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിൽ പാവറട്ടിയിലെ സാംസ്കാരിക കൂട്ടായ്മയായ മുദ്ര സാംസ്കാരിക വേദി അദ്ദേത്തിന്റെ വീട്ടിലെത്തി ആദരിച്ചു.എഴുത്തുക്കാരനും നോവലിസ്റ്റും ഗുരുവായൂർ എസിപിയുമായ സുരേന്ദ്രൻ മങ്ങാട്ട് രാധാകൃഷ്ണൻ മാഷെ പൊന്നാട നൽകി ആദരിച്ചു.മുദ്ര സാംസ്കാരിക വേദി പ്രസിഡന്റ് സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾ എം.നളിൻബാബു,കവി സുധാകരൻ പാവറട്ടി,ഡോ.സി.എൽ.ജോഷി,നാടക സംവിധായകൻ എം.കെ.ദേവരാജൻ,പരിസ്ഥിതി പ്രവർത്തകൻ എൻ.ജെ.ജയിംസ്,റാഫി നിലങ്കാവിൽ,അബ്ദുട്ടി കൈതമുക്ക്,പി.ഇ.ഉഷ,കെ.കെ.മനോജ്,സിദ്ധിക്ക് കൈതമുക്ക്,ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News