Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2026 18:38 IST
Share News :
ഗുരുവായൂർ:അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ കണ്ണനെ കണ്ട് ദർശന സായുജ്യം നേടി ഭക്തസഹസ്രങ്ങൾ.നിർമ്മാല്യത്തിനായി വ്യാഴാഴ്ച്ച രാത്രി തന്നെ നൂറുക്കണക്കിന് ഭക്തർ വരിയിൽ ഇടം തേടിയിരുന്നു.നിർമ്മാല്യ ദർശനത്തിനായി നട തുറന്നപ്പോൾ മുതൽ ദർശനത്തിനായി ഭക്തസഹസ്രങ്ങൾ എത്തിക്കൊണ്ടിരുന്നു.ദർശനത്തിനായുള്ള വരി രാവിലെ കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ നീണ്ടു.സ്പെഷ്യൽ ദർശനങ്ങൾ നിയന്ത്രിച്ചതിനാൽ പൊതുവരി ദർശനത്തിന് ഭക്തർക്ക് സൗകര്യമായി.പൊതുവരി നിന്ന ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ളവും മധുരമൂറുന്ന തണ്ണിമത്തൻ കഷ്ണങ്ങളും നൽകി.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്,ഭരണസമിതി അംഗം എം.യു.ഷിനിജ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവർ ഭക്തർക്ക് സഹായവുമായി രംഗത്തെത്തി.
Follow us on :
Tags:
More in Related News
Please select your location.