Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 18:51 IST
Share News :
പുന്നയൂർക്കുളം:വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടയിൽ ലഭിച്ച സ്വർണാഭരണം ഉടമക്ക് നൽകി ഹരിത കർമ്മ സേനാംഗങ്ങളുടെ നല്ല മനസ്.പുന്നയൂർക്കുളം പഞ്ചായത്തിലെ ഏഴാം വാർഡ് ഹരിതകർമ്മ സേനാംഗങ്ങളായ മല്ലിക, പ്രമീള എന്നിവരാണ് മാലിന്യ ശേഖരത്തിൽ നിന്നും തങ്ങൾക്ക് ലഭിച്ച സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടി വീട്ടുകാർക്ക് തിരിച്ചുനൽകിയത്. തറയിൽ ഫിറോസിൻ്റെ വീട്ടിൽ നിന്നും ലഭിച്ച മാലിന്യ വസ്തുക്കളിലാണ് സ്വർണാഭരണങ്ങൾ അടങ്ങിയ പെട്ടി ലഭിച്ചത്.പെട്ടി തുറന്നു നോക്കിയപ്പോൾ മൂന്ന് കമ്മലുകളും ഒരു മുക്കുത്തിയുമായിരുന്നു ഉണ്ടായിരുന്നത്.ആഭരണങ്ങൾ ലഭിച്ച ഉടൻതന്നെ വീട്ടുകാരേയും പഞ്ചായത്തിലും വിവരമറിയിച്ചു.തുടർന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സൻ,വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ,ഐആർടിസി കോഡിനേറ്റർ ബബിത എന്നിവരുടെ നേതൃത്വത്തിൽ സ്വർണാഭരണങ്ങൾ ഉടമസ്ഥന് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.