Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ചിതറയിൽ കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവ്പിന്നാലെയെത്തിയ ടോറസ് ലോറി കയറി മരിച്ചു.

05 Sep 2026 20:23 IST

R mohandas

Share News :

ചാത്തന്നൂർ:കൊല്ലം ചിതറയിൽ കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവ്പിന്നാലെയെത്തിയ ടോറസ് ലോറി കയറി മരിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് മരിച്ചത്.. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം. കടയ്ക്കൽ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്ന അനന്തുവിൻ്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

Follow us on :

More in Related News