Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2026 19:35 IST
Share News :
പുന്നയൂർ:മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന ശില്പശാല സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്സൺ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം(എസ്.എസ്.എസ്.എസ്) പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശില്പശാല നടന്നത്.കെ.എസ്.ഇ.ബി എൻജിനീയറും പരിശീലകനുമായ സാബിർ ശില്പശാലക്ക് നേതൃത്വം നൽകി.കോഡിനേറ്റർ തൃഷ ടീച്ചർ സ്വാഗതവും,സിൻസി ടീച്ചർ നന്ദിയും പറഞ്ഞു.അമ്പത് വിദ്യാർത്ഥികൾ ശിൽപ്പശാലയുടെ ഭാഗമായി.അമ്പത് ബൾബുകൾ പുതിയതായി നിർമ്മിക്കുകയും വീടുകളിൽ നിന്ന് കുട്ടികൾ ശേഖരിച്ചുകൊണ്ടുവന്ന അറുപതിലധികം കേടായ എൽ.ഇ.ഡി ബൾബുകൾ റിപ്പയർ ചെയ്യുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.