Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 07:54 IST
Share News :
കോട്ടയം: സിഐടിയു കോട്ടയം ജില്ലാ സമ്മേളനം സെപ്റ്റംബർ ആറിനും ഏഴിനും ഏറ്റുമാനൂര്‍ എ വി റസ്സല്‍ നഗറില്‍ (തോംസണ്‍ കൈലാസ് ഓഡിറ്റോറിയം) നടക്കും. ഞായറാഴ്ച രാവിലെ 9.30ന് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി ഏളമരം കരീം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പി മേരി, ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിൽ സിഐടിയു അംഗങ്ങളായ 2,28,607 തൊഴിലാളികളെ പ്രതിനിധീകരിച്ച് 421 പേരും സര്‍വീസ് സംഘടനകളെ പ്രതിനിധീകരിച്ച് 11 സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കും. അംഗങ്ങളായ 75,079 വനിതകളിൽ 117 പേര്‍ പ്രതിനിധികളാണ്.
കഴിഞ്ഞ നാല് വര്‍ഷം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനത്തിന് അഭിമാനകരമായ മുന്നേറ്റമുണ്ടായതായി ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ പറഞ്ഞു. 62,325 അംഗങ്ങളാണ് വര്‍ധിച്ചത്. പുതിയ ഒട്ടേറെ മേഖലകളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ കഴിഞ്ഞു. ട്രാക്ടര്‍ ആൻഡ് ട്രില്ലര്‍ തൊഴിലാളി യൂണിയന്‍, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയന്‍, ഹരിത കര്‍മ സേന വര്‍ക്കേഴ്സ് യൂണിയന്‍, പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ, ഗാര്‍ഹിക തൊഴിലാളി യൂണിയൻ എന്നിവയ്‌ക്ക് രജിസ്ട്രേഷന്‍ ലഭിച്ചു. ഗിഗ് പ്ലാറ്റ് ഫോം, സെക്യുരിറ്റി, കാറ്ററിങ് ആൻഡ് ഇവന്റ് മാനേജ്മെന്റ് തൊഴിലാളികളെ സംഘടിപ്പിച്ചു.
നവംബര്‍ ആറ് മുതല്‍ ഒമ്പത് വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്ക് കടക്കും. ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു. ഏരിയ, മേഖല, വാര്‍ഡ്തല സ്വാഗതസംഘം രൂപീകരണം ഒക്‌ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും. 14 സെമിനാറുകള്‍, ആദ്യകാല ട്രേഡ് യൂണിയന്‍ നേതാക്കളെ ആദരിക്കല്‍, എല്ലാ എരിയകളിലും കലാ കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
Follow us on :
Tags:
More in Related News
Please select your location.