Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭർതൃവീട്ടിൽ നിന്നും പുറത്താക്കരുത്: യുവതിക്ക് സംരക്ഷണം നൽകി മജിസ്‌ട്രേറ്റ് കോടതി..

01 Sep 2026 21:23 IST

MUKUNDAN

Share News :

ചാവക്കാട്:വീട്ടിൽ നിന്നും യുവതിയെ പുറത്താക്കുന്നത് തടയണമെന്ന് കാണിച്ച് യുവതി നൽകിയ ഹർജിയിൽ യുവതിയെ ഗാർഹിക പീഡനങ്ങൾക്ക് വിധേയയാക്കരുതെന്നും ഭർത്യ വീട്ടിൽ നിന്നും യുവതിയെയും കുട്ടികളെയും ഇറക്കിവിടരുതെന്നും ഉത്തരവിട്ട് ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.ശാരിക സത്യൻ ഇടക്കാല ഉത്തരവിട്ടു. ഭർത്താവും ഭർത്യസഹോദരനും സഹോദര ഭാര്യയും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും പുറത്താക്കാൻ ശ്രമിക്കുന്നതായും കാണിച്ച് തളിക്കളം ഇടശ്ശേരി ശശിധരൻ മകൾ ശ്രുതി അഡ്വക്കേറ്റുമാരായ സുജിത് അയിനിപ്പുള്ളി, കെ.വി.നന്ദന, അതുല്യ എസ്.നായർ എന്നിവർ മുഖേന കോടതിയിൽ ഹർജി നൽകുകയായിരുന്നു. എതിർകക്ഷികളായ ഭർത്താവ് നാട്ടിക കാരേക്കാട്ട് സതീശൻ, കാരേക്കാട്ട് ശിവദാസ്, കാരേക്കാട്ട് ഹരിദാസ്, ഭാര്യ ലീന എന്നിവർ ചേർന്ന് ഹർജിക്കാരിയെ വിവിധ അധിക്ഷേപങ്ങൾക്ക് വിധേയയാക്കുകയും ഹർജിക്കാരിയുടെ സ്വർണാഭരണങ്ങൾ ഭർത്താവ് ദുരുപയോഗം ചെയ്യുകയുമായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. കൂടാതെ ഭർത്താവ് വിവിധ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നും നിർബന്ധിച്ച് വായ്പയെടുപ്പിച്ച് തിരിച്ചടയ്ക്കാത്തതിനാൽ താൻ വലിയൊരു കടക്കാരിയായി എന്നും ഹർജിക്കാരി ആരോപിച്ചു.

Follow us on :

More in Related News