Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളിമുക്കിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ 3 വയസുകാരിക്ക് ദാരുണാന്ത്യം

05 Sep 2026 23:49 IST

NewsDelivery

Share News :

കോഴിക്കോട്: ദേശീയപാതയിൽ വെളിമുക്കിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി കൊല്ലംതൊടി സ്വദേശി തൻവീർ–സഫ്‌ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹർ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് വെളിമുക്കിൽ അപകടമുണ്ടായത്. കല്യാണവീട്ടിൽ നിന്ന് വലിയുമ്മയുടെ കൂടെ പോകണമെന്ന് കുട്ടി നിർബന്ധം പിടിച്ചതിനെ തുടർന്ന് സഫ്‌നയുടെ മാതാപിതാക്കൾക്കൊപ്പം പടിക്കലിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

തുടർന്ന് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

Follow us on :

More in Related News