Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ആരെതിർത്താലും ശരീഅത്ത് പറഞ്ഞുകൊണ്ടേയിരിക്കും’; നിലപാടിൽ മാറ്റമില്ലെന്ന് കാന്തപുരം

06 Sep 2026 07:43 IST

NewsDelivery

Share News :

കോഴിക്കോട്: വിവാദ പരാമർശത്തിന്റെ പേരിൽ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ആരെതിർത്താലും അല്ലാഹുവിന്റെ ശരീഅത്ത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന മതനിയമങ്ങൾ ലോകാവസാനം വരെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലെ വാർഷിക പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘മൗദൂദിയെ തള്ളിപ്പറയുമോ?’; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി

ഇസ്‌ലാമിക ആഘോഷങ്ങൾ മതത്തിന്റെ പരിധികൾ ലംഘിക്കരുതെന്നും പള്ളികൾ, മദ്റസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ബന്ധുക്കളല്ലാത്ത പുരുഷന്മാരുടെ സാന്നിധ്യത്തിൽ സ്ത്രീകളെ പൊതുസ്ഥലങ്ങളിലും വേദികളിലും പ്രദർശിപ്പിക്കുന്നതും ഇസ്‌ലാമികമല്ലാത്ത ആഘോഷരീതികളും വിശ്വാസികൾക്ക് യോജിച്ചതല്ല, അഭികാമ്യവുമല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.പിന്നീട് ഒരു പൊതുപരിപാടിയിലും കാന്തപുരം ഇതേ നിലപാട് ആവർത്തിച്ചു. “ഖുർആൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നാണ്. സ്ത്രീകൾ 'ഈ രീതിയിൽ' പൊതുരംഗത്തേക്ക് പ്രവേശിച്ചാൽ വലിയ നാശമുണ്ടാകും” എന്നായിരുന്നു പരാമർശം. ഇതിനാലാണ് പർദ സമ്പ്രദായം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News