Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കീഴൂർ റോഡ് പുനരുദ്ധാരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചു - മന്ത്രി മോൻസ് ജോസഫ്

05 Sep 2026 20:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഗതാഗത തിരക്കേറിയ കടുത്തുരുത്തി - പിറവം റോഡിനെയും തലയോലപ്പറമ്പ് കൂത്താട്ടുകുളം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് നവീകരിക്കുന്നത് . വെള്ളാശ്ശേരി - കൂത്താട്ടുകുളം റോഡിൽ കടുത്തുരുത്തി എസ്.വി.ഡി ജംഗ്ഷൻ മുതൽ കീഴൂർ - പുളിഞ്ചോട് ജംഗ്ഷൻ വരെ തകർന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. 

പ്രവർത്തി നടപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി റോഡ്സ് വിഭാഗം സബ് ഡിവിഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. റോഡ് പുനരുദ്ധാരണത്തിനും ടാറിംഗ് ജോലികൾക്കുമായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിൻ്റെ റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയുടെ പ്രവർത്തിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. റോഡ് നവീകരണത്തിൻ്റെ പ്രാഥമിക ജോലികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സെപ്റ്റംബർ 7 തിങ്കളാഴ്ച മുതൽ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

വെള്ളാശേരി - കൂത്താട്ടുകുളം റോഡ് ഭാവി കാലഘട്ടത്തിൽ ബി.എം & ബി.സി ഹൈടെക് ടാറിംഗ് നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം വ്യക്തമാക്കി

Follow us on :

More in Related News