Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 23:19 IST
Share News :
കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കോഴിക്കോട് ഈസ്റ്റിന്റെ 2026-2027 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചക്കോരത്തുകുളത്തെ റോട്ടറി യൂത്ത് സെന്ററിൽ നടന്നു.
പുതിയ പ്രസിഡന്റായി ശ്രീജിത്ത് കോളിയോട്ട്, സെക്രട്ടറിയായി എമിൽ സുഗതൻ, ട്രഷററായി സി. ആർ. സണ്ണി എന്നിവർ ചുമതലയേറ്റു. വൈസ് പ്രസിഡന്റായി എം. ശ്രീകുമാർ, പ്രസിഡന്റ് ഇലക്ടായി ആൻസൺ ജെറാൾഡ്, ജോയിന്റ് സെക്രട്ടറിയായി ഷിബിൻ പ്രകാശ്, സീനിയർ സർജന്റ്-അറ്റ്-ആംസ് ആയി ഡോ. ശശിധരൻ എന്നിവരും സ്ഥാനമേറ്റെടുത്തു.
ചടങ്ങിൽ റോട്ടറി അംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്തു. പുതിയ ഭരണസമിതി 2026-27 വർഷത്തിൽ സേവന-സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
More in Related News
Please select your location.