Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിയാനി മിനി സിവിൽ സ്‌റ്റേഷൻ അനെക്‌സ് ഒക്‌ടോബർ 16ന് നാടിനു സമർപ്പിക്കും

14 Oct 2026 18:42 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: നെല്ലിയാനിയിൽ പ്രവർത്തനക്ഷമമായ പാലാ മിനി സിവിൽ സ്‌റ്റേഷൻ അനെക്‌സ് ഒക്‌ടോബർ 16ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നാടിനു സമർപ്പിക്കും. വിവിധ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനം ജലവിഭവ - ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. വൈകിട്ട് 4.30ന് മിനി സിവിൽ സ്‌റ്റേഷൻ അനെക്‌സിൽ നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷനാകും.  

 എം.പിമാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, പാലാ നഗരസഭ അധ്യക്ഷ മായ രാഹുൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി ജോസ്, പ്രിൻസ് അഗസ്റ്റിൻ, കെ.കെ. ശാന്താറാം, ലാലി സണ്ണി, സുധ ഷാജി, ബിൻസി ടോമി വെട്ടത്ത്, ഷെയ്‌സ് ജോസഫ്, ജോസി ജോസഫ്, സുബി സുരേഷ്, ആശ റിജു, ജോമി ബെന്നി, ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിൾ രാജ്, ബ്‌ളോക്ക് പഞ്ചായത്തംഗം അനസ്യ രാമൻ, ഗ്രാമപഞ്ചായത്തംഗം എ.ഒ. ചാക്കോ, എ.ഡി.എം. സോളി ആന്റണി, ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണൻ, തഹസിൽദാർ സജിമോൻ മാത്യു, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

 പാലാ ജോയിന്റ് ആർ.ടി. ഓഫീസ്, താലൂക്ക്് വ്യവസായ ഓഫീസ്, മീനച്ചിൽ താലൂക്ക് തെരഞ്ഞെടുപ്പുവിഭാഗം എന്നീ ഓഫീസുകൾ മിനി സിവിൽ സ്‌റ്റേഷൻ അനെക്‌സിലാവും പ്രവർത്തിക്കുക.

​

Follow us on :

More in Related News