Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു

14 Oct 2026 21:05 IST

MUKUNDAN

Share News :

ഗുരുവായൂർ:150 ദിവസത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ഭരണപരാജയത്തിനെതിരെയും,യൂഡിഎഫ്,എൽഡിഎഫ്  അരാജകത്ത്വത്തിനെതിരെയും ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസഭ സംഘടിപ്പിച്ചു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന ജനസഭ ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി.ദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ദയാനന്ദൻ മാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു.തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.അനീഷ് മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.ദേശീയ കമ്മിറ്റി അംഗം രാധാകൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.രാജേഷ് ആശംസ നേർന്നുവിപിൻ കൂടിയേടത്ത് സ്വാഗതവും,അനിൽ മഞ്ചറമ്പത്ത് നന്ദിയും പറഞ്ഞു.

Follow us on :

More in Related News