Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Rotary Calicut Beach-ന് പുതിയ നേതൃത്വം; 5 ആശുപത്രി കിടക്കകൾ ഉൾപ്പെടെ 4 സേവനപദ്ധതികൾ പ്രഖ്യാപിച്ചു

07 Jul 2026 07:17 IST

Enlight Media

Share News :

'Bed of Hope' ഉൾപ്പെടെ നാല് പ്രധാന സേവനപദ്ധതികൾക്ക് തുടക്കം

കോഴിക്കോട്: Rotary Club of Calicut Beach-ന്റെ 2026-27 വർഷത്തെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണച്ചടങ്ങ് വിവിധ റോട്ടറി ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ റോട്ടേറിയൻ പ്രവീൺ കുമാർ നടപ്പുനത്തിൽ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.

യോഗം മുൻ പ്രസിഡന്റായ സി.എ. റഞ്ജനി ഉമേഷ് അധ്യക്ഷയായി. പ്രസിഡന്റിനെ കോളർ അണിയിച്ച് ചടങ്ങുകൾക്ക് തുടക്കമായി. സ്വാഗതം റോട്ടേറിയൻ ജീഷ് വെൺമരത്ത് നിർവഹിച്ചു. സെക്രട്ടറി സുദീപ് കരാട്ട് പറമ്പത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റഞ്ജനി ഉമേഷ് വിടവാങ്ങൽ പ്രസിഡൻഷ്യൽ പ്രസംഗം നടത്തി.

തുടർന്ന് നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ ശ്രീനാഥ് ഗിരീഷ് പുതിയ പ്രസിഡന്റിനെ പരിചയപ്പെടുത്തി. റഞ്ജനി ഉമേഷ് സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകി. പുതിയ പ്രസിഡന്റായി ചുമതലയേറ്റ പ്രവീൺ കുമാർ നടപ്പുനത്തിൽ മുൻ പ്രസിഡന്റിനെ (IPP) ആദരിക്കുകയും പുതിയ ഭാരവാഹികൾക്ക് സ്ഥാനചിഹ്നങ്ങൾ കൈമാറുകയും ചെയ്തു.


കോഴിക്കോട് ഈസ്റ്റ് റോട്ടറിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

പുതിയ സെക്രട്ടറിയായി ഡോ. അനിൽ കുമാർ കെ.കെ, ട്രഷററായി സി.എ. ശ്രീറാം ശങ്കർ, വൈസ് പ്രസിഡന്റായി ബിസ്വജിത്, ജോയിന്റ് സെക്രട്ടറിയായി ജിൻജു കെ.എൽ, സർജന്റ്-അറ്റ്-ആംസ് ആയി അഡ്വ. ഷംജിത്ത് ജി.ബി, പ്രസിഡൻറ് ഇലക്ടായി സുദീപ് കെ.പി, പ്രസിഡൻറ് നോമിനിയായി ഗോകുൽ വി, എക്സിക്യൂട്ടീവ് സെക്രട്ടറിയായി രാഘവൻ ടി എന്നിവർ ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

സ്ഥാനാരോഹണത്തിന് ശേഷം പുതിയ പ്രസിഡൻറ് പ്രവീൺ കുമാർ നടപ്പുനത്തിൽ ക്ലബ്ബിന്റെ വരാനിരിക്കുന്ന വർഷത്തെ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

ചടങ്ങിൽ ക്ലബ്ബിന്റെ നാല് പ്രധാന സേവനപദ്ധതികൾക്കും ഔദ്യോഗിക തുടക്കമായി. 'Bed of Hope' പദ്ധതിയുടെ ഭാഗമായി ഇസ്ക്രാ ചാരിറ്റബിൾ ട്രസ്റ്റിന് അഞ്ച് ആശുപത്രി കിടക്കകൾ കൈമാറുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ Darius Marshal Memorial TSD Car Rallyയുടെ അഞ്ചാം പതിപ്പ്, Beach Willow 2027 പദ്ധതി, ക്ലബ്ബിന്റെ വാർത്താബുള്ളറ്റിനായ 'Waves' എന്നിവയും പ്രകാശനം ചെയ്തു.

തുടർന്ന് വിവിധ റോട്ടറി നേതാക്കൾ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു. കോഴിക്കോട് റോട്ടറി ക്ലബ്ബുകളുടെ പേരിൽ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് പ്രസിഡൻറ് അർ. അനീഷ് നായർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഡോ. അനിൽ കുമാർ കെ.കെ നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു

Follow us on :

More in Related News