Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 19:17 IST
Share News :
കടുത്തുരുത്തി :കൈപ്പുഴ പാലത്തുരുത്ത് ദേവാലയത്തിലെ പ്രധാന തിരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക ദിനാഘോഷവും കലാസന്ധ്യയും ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. ഫിൽമോൻ കളത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നീണ്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സവിതാ ജോമോൻ ,ജോയി അറയ്ക്കൽ, ഫാ. ബിജോ കൊച്ചാദംപള്ളി ,റോയി ഇടത്തിൽ, തങ്കച്ചൻ നരിച്ചിറ മുകളേൽ, കെ.സി.സി. പ്രസിഡൻ്റ് ഷൈജി ഓട്ടപ്പള്ളി , ബ്ളോക്ക് പഞ്ചായത്ത് അംഗം സിനു ജോൺ , പഞ്ചായത്ത് അംഗം മനു ജിജു എന്നിവർ പ്രസംഗിച്ചു. ഇടവക അംഗങ്ങൾ നടത്തിയ മനോഹരമായ കലാസന്ധ്യക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.