Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച് എം.ജി. സർവകലാശാലയിലെ ഏഴ് അധ്യാപകർ

14 Oct 2026 19:09 IST

CN Remya

Share News :

കോട്ടയം: അന്താരാഷ്ട്ര ഗവേഷണ റാങ്കിങ് പ്ലാറ്റ്‌ഫോമായ ‘ടോപ്പ്സൈനെറ്റ്’ പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രൊഫ. (ഡോ.) സാബു തോമസ് ഉൾപ്പെടെ വിവിധ പഠനവകുപ്പുകളിലെ ഏഴ് അധ്യാപകർ ഇടം നേടി. പ്രൊഫ. (ഡോ.) രാധാകൃഷ്ണൻ ഇ. കെ., (സ്കൂൾ ഓഫ് ബയോസയൻസസ് ), പ്രൊഫ. (ഡോ.) ജി. അനിൽകുമാർ, പ്രൊഫ. (ഡോ.) ബീന മാത്യു, (സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്), പ്രൊഫ. (ഡോ.) നന്ദകുമാർ കളരിക്കൽ, (സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിക്സ്), ഡോ. ശ്രീകല എം. എസ്., (സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി), ഡോ. ലാലി പോത്തൻ (സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് നാനോടെക്നോളജി) എന്നിവരാണ് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്നും പട്ടികയിൽ ഉൾപ്പെട്ടവ‍ർ.

ലോകമെമ്പാടുമുള്ള ഗവേഷകരുടെ കോംപോസിറ്റ് സൈറ്റേഷൻ ഇൻഡക്സ് വിലയിരുത്തിയാണ് ഈ ആഗോള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗവേഷകരുടെ ദീർഘകാല സംഭാവനകൾ വിലയിരുത്തുന്നതിനായി സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസർ ജോൺ ഇയോനിഡിസ് വികസിപ്പിച്ചെടുത്ത സൂചികയാണ് കോംപോസിറ്റ് സൈറ്റേഷൻ ഇൻഡക്സ്. പബ്ലിഷിങ് കമ്പനിയായ എൽസിവീറിന്റെ ഡാറ്റാബേസായ സ്കോപ്പസിലെ ഡാറ്റ ഉപയോഗിച്ചാണ് വിലയിരുത്തൽ നടത്തുന്നത്. സർവകലാശാലയിലെ 19 ശാസ്ത്രജ്ഞർ ഈ വർഷത്തെ സൈഗ്ലോബൽ റാങ്കിങ്ങിലും ഇടം നേടിയിരുന്നു. 

Follow us on :

More in Related News