Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2026 09:12 IST
Share News :
ചാവക്കാട്:ചേറ്റുവ ജി.എം.യു.പി സ്കൂളിന് സമീപം സ്ഥാപിച്ചിട്ടുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (കെ.എസ്.ഇ.ബി.) വൈദ്യുതി ട്രാൻസ്ഫോർമറിന് ചുറ്റും കാടും പടർപ്പുകളും വളർന്നുനിൽക്കുന്നത് പ്രദേശവാസികൾക്കും സ്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികൾക്കും ഭീഷണിയാകുന്നു.ട്രാൻസ്ഫോർമറിന് സമീപത്തെ പുല്ലും കാടും വളർന്ന് പരിസരം വൃത്തിഹീനമായ അവസ്ഥയിലാണ്.ദിവസേന നിരവധി വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും സഞ്ചരിക്കുന്ന വഴിയോട് ചേർന്നാണ് ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള കാടുപിടിച്ച സാഹചര്യം കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തുന്നു.കാടിനുള്ളിൽ വിഷപ്പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.വൈദ്യുത ഉപകരണങ്ങൾക്ക് സമീപം ഇത്തരത്തിൽ കാടുവളരുന്നത് അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്.സ്കൂൾ പരിസരത്തോട് ചേർന്നുള്ള വൈദ്യുതി സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്.ട്രാൻസ്ഫോർമറിന് ചുറ്റുമുള്ള കാടും പടർപ്പുകളും നീക്കം ചെയ്യുന്നതിനൊപ്പം ട്രാൻസ്ഫോർമറിന്റെ സുരക്ഷാ സംവിധാനങ്ങളും ചുറ്റുമുള്ള സംരക്ഷണ വേലിയും പരിശോധിക്കേണ്ടതുണ്ട്.അപകടം സംഭവിച്ചതിനുശേഷം നടപടിയെടുക്കുന്നതിന് പകരം മുൻകരുതൽ സ്വീകരിക്കണമെന്നും,ചേറ്റുവ ജി.എം.യു.പി സ്കൂളിന് സമീപമുള്ള ട്രാൻസ്ഫോർമറിന്റെ പരിസരം അടിയന്തരമായി വൃത്തിയാക്കാനും ആവശ്യമായ സുരക്ഷാ പരിശോധന നടത്താനും കെ.എസ്.ഇ.ബി. അധികൃതർ തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.കുട്ടികളുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാകുന്നു.
Follow us on :
Tags:
More in Related News
Please select your location.