Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​ബാങ്ക് വായ്പ കുടിശിക: റവന്യു റിക്കവറി അദാലത്ത് ഒക്ടോബർ 22,23,28 തീയതികളിൽ

14 Oct 2026 19:00 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം: ബാങ്ക് വായ്പാ കുടിശികയെത്തുടർന്ന് റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനായി ഒക്ടോബർ 22,23,28 തീയതികളിൽ ബ്ലോക്ക് തല റവന്യൂ റിക്കവറി അദാലത്തുകൾ നടത്തും. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് അദാലത്ത്.

റവന്യൂ റിക്കവറി തഹസിൽദാർമാരും ബ്ലോക്ക് ലെവൽ ബാങ്കേഴ്‌സ് സമിതി കൺവീനർമാരും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുക്കും. നിലവിലുള്ള ബാങ്കുകളുടെ സെറ്റിൽമെന്റ് പദ്ധതികൾ പ്രകാരമുള്ള ഇളവുകൾ പ്രയോജനപ്പെടുത്തി കുടിശിക തീർപ്പാക്കാനും റവന്യു റിക്കവറി നടപടികൾ അവസാനിപ്പിക്കാനും അദാലത്തിലൂടെ സാധിക്കും.

അദാലത്ത് തിയതിയും ബ്‌ളോക്ക് തിരിച്ചുള്ള വേദികളും:

_ഒക്ടോബർ 22:_

പള്ളം- ബിഷപ് ജേക്കബ് മെമ്മോറിയൽ ഹാൾ പള്ളം;

ഏറ്റുമാനൂർ- വ്യാപാരി വ്യവസായി ഭവൻ ഏറ്റുമാനൂർ,

പാമ്പാടി- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പാമ്പാടി,

ഈരാറ്റുപേട്ട- വ്യാപാരി വ്യവസായി ഹാൾ ഈരാറ്റുപേട്ട,

വാഴൂർ, മാടപ്പള്ളി- വ്യാപാര ഭവൻ കറുകച്ചാൽ.

_ഒക്ടോബർ 23:_

ളാലം, ഉഴവൂർ - പാലാ ടൗൺ ഹാൾ,

കടുത്തുരുത്തി- കടപൂരാൻ ഓഡിറ്റോറിയം കടുത്തുരുത്തി,

വൈക്കം- സത്യാഗ്രഹ മെമ്മോറിയൽ ഹാൾ, വൈക്കം

_ഒക്ടോബർ 28_

കാഞ്ഞിരപ്പള്ളി- ലൂർദ് പാരിഷ് ഹാൾ കാഞ്ഞിരപ്പള്ളി.

​(കെഐഒപി ആർ 1776/2026)

*​വാക്ക് - ഇൻ - ​ഇ​ന്റർവ്യൂ*

കോട്ടയം: തിരുവഞ്ചൂരിലെ സർക്കാർ സ്‌നേഹാലയത്തിലെ ജെ.പി.എച്ച്.എൻ. തസ്തികയിൽ കരാർ നിയമനത്തിന് ഒക്ടോബർ 22 രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: എഎൻഎം/ജിഎൻഎം, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. ബയോഡേറ്റ, ആധാർകാർഡ്, പ്രവൃത്തിപരിചയമടക്കമുളള സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുമായി സ്‌നേഹാലയം ഓഫീസിൽ ഹാജരാകണം. ഫോൺ :0481-2770430

​


​

Follow us on :

More in Related News