Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയദശമിയോടനുബന്ധിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഖാദി റിബേറ്റ് വിൽപ്പന

14 Oct 2026 19:05 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വിജയദശമിയോടനുബന്ധിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഖാദി റിബേറ്റ് വിൽപ്പന നാളെ(ഒക്‌ടോബർ 15) മുതൽ 19 വരെ നടക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. കോട്ടയം ബേക്കർ ജംഗ്ഷനിലെ കെ.ജി.എസ്.സി.എസ്.ഐ കോംപ്ലക്‌സ്, ചങ്ങനാശ്ശേരി റവന്യൂ ടവർ, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, ഉദയനാപുരം, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ്, കുറവിങ്ങലാട് ഭാരത് മാതാ കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യകളിൽ റിബേറ്റ് ലഭ്യമാണ്.

​


​


Follow us on :

More in Related News