Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവീകാർത്ത്യായനി പുരസ്‌കാരം ചമ്പക്കര വിജയകുമാറിന്

14 Oct 2026 21:03 IST

CN Remya

Share News :

കോട്ടയം: കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ 'ദേവീകാർത്ത്യായനി പുരസ്കാരത്തിന്' പ്രശസ്ത കഥകളി കലാകാരൻ ചമ്പക്കര വിജയകുമാർ അർഹനായി. കഥകളിയിലെ പ്രത്യേകിച്ച്, സ്ത്രീവേഷ അവതരണത്തിലെ മികവാണ് അദ്ദേഹത്തെ ഇത്തവണത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. മുപ്പതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 16ന് ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

കലാമണ്ഡലം ഡീനും സാഹിത്യ നിരൂപകനുമായ ഡോ. എൻ അജയകുമാർ, എഴുക്കുകാരൻ കെ ബി പ്രസന്നകുമാർ, കളിയരങ്ങ് സെക്രട്ടറി എം ഡി സുരേഷ് ബാബു, ദേവസ്വം മാനേജർ സി എൻ നാരായണൻ നമ്പൂതിരി എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.

Follow us on :

More in Related News