Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; മന്ത്രം തന്ത്രം യന്ത്രം എന്ന ആശയമാകണം വ്യാപാരികളുടെ സമീപനം : സി.സദാനന്ദൻ എം.പി

17 May 2026 16:19 IST

NewsDelivery

Share News :

കോഴിക്കോട് : പന്തീരാങ്കാവ്: മന്ത്രം തന്ത്രം യന്ത്രം എന്ന ആശയത്തിലൂന്നിയാകണം വ്യാപാരികൾ വ്യാപാരത്തെ സമീപിക്കേണ്ടതെന്ന് സി.സദാനന്ദൻ എം.പി അഭിപ്രായപ്പെട്ടു. ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) ആറാം സംസ്ഥാന സമ്മേളനം കോഴിക്കോട് പന്തീരാങ്കാവ് കാപ്കോൺ സിറ്റി കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരീയവും പരസ്പര ബഹുമാനവും നിറഞ്ഞ മന്ത്രവും, ബുദ്ധിപരമായ സമീപനത്തോടെയുള്ള തന്ത്രവും, കൃത്യവും ചടുലവുമായ നീക്കവും കഠിനപരിശ്രമത്തോടെ യന്ത്രം പോലെ പ്രവർത്തിക്കുന്നതുമായ സമീപനവും സ്വീകരിച്ചാൽ വ്യാപാരികൾക്ക് വിജയിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ 2300 ലേറെ പ്രതിനിധികളാണ് 14 ജില്ലകളിൽ നിന്നായി പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു

സംസ്ഥാന പ്രസിഡൻ്റ് എൻ. അജിത് കർത്ത അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ആർ.ജി വിഷ്ണു, സ്വദേശി ജാഗരൺ മഞ്ച് ജോയൻ്റ് ഓർഗനൈസിങ് സെക്രട്ടറി സതീഷ് കുമാർ, ആർഎസ്എസ് ക്ഷേത്രിയ പ്രചാരക് പി.എൻ. ഹരികുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ ടി.വി.ശ്രീധരൻ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കെ.പി. അനിൽകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സന്തോഷ്, സംസ്ഥാന സെക്രട്ടറി പി.എസ്. രഘുനാഥ് എന്നിവർ സംസാരിച്ചു. .

Follow us on :

More in Related News