Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാപ്പിയല്ല: വഴങ്ങി ജോസഫ് വിഭാഗം; മോൻസ് ജോസഫ് മന്ത്രിയായും

17 May 2026 17:05 IST

CN Remya

Share News :

കോട്ടയം: ഒടുവില്‍ ജോസഫ് ഗ്രൂപ്പ് അയയുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിക്കാതെ വന്നതോടെ ആവശ്യത്തിൽനിന്ന് കേരള കോൺഗ്രസ് പിന്നോട്ട് പോകുകയായിരുന്നു. ഒരു മന്ത്രി സ്ഥാനത്തിനൊപ്പം പ്രധാനപ്പെട്ട വകുപ്പ് ആയ ചീഫ് വിപ്പ് പദവികൂടി തരാമെന്ന് പറഞ്ഞതോടെ ജോസഫ് വിഭാഗം അയയുകയായിരുന്നു. ഇതോടെ മോൻസ് ജോസഫ് മന്ത്രി ആകും. ആറാം തവണയും കടുത്തുരുത്തിയിൽനിന്ന് വിജയിച്ചാണ് മോൻസ് ജോസഫ് മന്ത്രി സഭയിലേക്ക് എത്തുന്നത്

കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞെങ്കിലും ജലവിഭവ വകുപ്പും മറ്റൊരു ചെറിയ വകുപ്പും വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. ചീഫ് വിപ്പ് സ്ഥാനവും സ്വീകരിക്കും.

.

Follow us on :

More in Related News