Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി പ്രഖ്യാപനം:പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി

14 May 2026 21:41 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. പുന്നയൂർക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ യുഡിഎഫ് ചെയർമാൻ പി.പി.ബാബു,മുതിർന്ന നേതാവ് പി.ഗോപാലൻ,ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.ഹസ്സൻ എന്നിവർക്ക് മധുരം നൽകി ആഹ്ലാദം പങ്കിട്ടു.തുടർന്ന് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.പാർട്ടി ഓഫിസിന് മുന്നിൽ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം ആൽത്തറ ചുറ്റി കുന്നത്തൂരിൽ സമാപിച്ചു.നേതാക്കളായ പി.പി.ബാബു,ടി.കെ.ഹസ്സൻ,മൂസ ആലത്തയിൽ,പി.രാജൻ,അബൂബക്കർ കുന്നക്കാടൻ,കെ.പി.ധർമ്മൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ മണ്ഡലം ബ്ലോക്ക്‌ നേതാക്കൾ,മഹിളാ നേതാക്കൾ തുടങ്ങിയവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News