Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാണ്ടി ഉമ്മൻ 'ഔട്ട്'; കോട്ടയത്തിന് കോൺഗ്രസ് മന്ത്രിമാരില്ല

17 May 2026 18:34 IST

CN Remya

Share News :

കോട്ടയം: വി ഡി സതീശൻ മന്ത്രിസഭയിൽ കോട്ടയത്തിന് കോൺഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസിന് മധ്യകേരളത്തിൽ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നിട്ടും ആരെയും പരിഗണിച്ചില്ല. തുടക്കം മുതൽ മന്ത്രി പട്ടികയിൽ ഇടം നേടുമെന്ന് കരുതിയിരുന്ന ചാണ്ടി ഉമ്മനെ ഒടുവിൽ കോൺഗ്രസ് തഴഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുത്രനായിട്ടും, വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് വന്നിട്ടും ചാണ്ടി ഉമ്മനെ കോൺഗ്രസ് തഴഞ്ഞത് വിശ്വസിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക്പോലും കഴിയുന്നില്ല. പട്ടിക പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പും എ കെ ആൻ്റണിയെ വസതിയിൽ പോയി കണ്ടെങ്കിലും മന്ത്രിസഭയിലേക്ക് എത്താൻ കഴിഞ്ഞില്ല. 

ചാണ്ടി ഉമ്മന് പിന്തുണയുമായി ഓർത്തഡോക്സ് സഭയും രംഗത്ത് എത്തിയിരിക്കുന്നു. എന്നിട്ടും മന്ത്രിയായി ചാണ്ടി ഉമ്മനെ പരിഗണിച്ചില്ല.

കോട്ടയത്തെ മുതിർന്ന നേതാവ് ആയ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ ആക്കുകകൂടി ചെയ്തതോടെ കോട്ടയത്തിന് കോൺഗ്രസ് മന്ത്രി ഇല്ലാതായി. ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, കെ എം മാണി തുടങ്ങിയവർ കോട്ടയത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്.

Follow us on :

More in Related News