Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി..

12 May 2026 19:04 IST

MUKUNDAN

Share News :

ചാവക്കാട്:തൃശ്ശൂർ ജില്ലാ മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ(സിഐടിയു) മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി.ചാവക്കാട് വെച്ച് നടന്ന ജില്ല തല മെമ്പർഷിപ്പ് ഉദ്ഘാടനം യൂണിയൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റും ഗുരുവായൂർ നിയുക്ത എംഎൽഎയുമായ എൻ.കെ.അക്ബർ നിർവ്വഹിച്ചു.യൂണിയൻ ജില്ല പ്രസിഡൻ്റ് പി.ജി.സുബിദാസ് അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി എം.കെ.സുനിൽ,ജില്ല ട്രഷറർ കെ.ജി.സന്ധ്യ,സിഐടിയു ചാവക്കാട് ഏരിയ പ്രസിഡൻ്റ് കെ.എം.അലി,ഉണ്ണി വാറനാട്ട്,കെ.വി.വസന്ത് എന്നിവർ സംസാരിച്ചു.നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്നും വിജയിച്ച എൻ.കെ.അക്ബർ എംഎൽഎയെ ചടങ്ങിൽ യൂണിയൻ ജില്ലാ കമ്മിറ്റി ആദരിച്ചു.


Follow us on :

More in Related News