Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 21:16 IST
Share News :
ചാവക്കാട്:നഗരസഭ പരപ്പിൽത്താഴം ട്രഞ്ചിങ് ഗ്രൗണ്ട് എംസിഎഫ് ഗോഡൗണിൽ നിന്ന് കഴിഞ്ഞദിവസം മലമ്പാമ്പിനെ കണ്ടെത്തിയ സംഭവത്തിൽ ചാവക്കാട് നഗരസഭയെ കുറ്റപ്പെടുത്തി കോൺഗ്രസ്.നഗരസഭയുടെ കീഴിലുള്ള ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ ചീഞ്ഞ് നാറിയ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് പാമ്പുകൾ വരുന്നത്.ട്രെഞ്ചിംഗ് ഗ്രൗണ്ടിന്റെ അടുത്ത് താമസിക്കുന്ന പരിസരവാസികളുടെ വീടുകളിലേക്കും പാമ്പുകൾ കയറുന്നു.പാമ്പുകളുടെ ശല്യം മൂലം മനുഷ്യ ജീവന് ആപത്തും ഭീഷണിയും ഉണ്ട്.നഗരസഭ അധികാരികൾ അടിയന്ത്രമായി നടപടി സ്വീകരിച്ച് ജനങ്ങലുടെ ജീവ ഭീഷണി ഒഴിവാക്കണമെന്ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.സി.പി.കൃഷ്ണൻ മാസ്റ്റർ,ഇസഹാഹ് മണത്തല,ഷിഹാബ് മണത്തല,ഷൈല നാസർ,ഷൗകത്ത്,അബ്ദുൾ സലാം കൊപ്പര,സക്കീർ ഹുസൈൻ,അഷറഫ് ബ്ലാങ്ങാട്,റുക്കിയ,മിഥുൻ പറപ്പിൽത്താഴം,ജബ്ബാർ എന്നിവർ സംസാരിച്ചു.ചാവക്കാട് നഗരസഭയുടെ ഹരിതകർമ്മ സേന പ്രവർത്തകരാണ് മലമ്പാമ്പിനെ കണ്ടത്.
Follow us on :
Tags:
More in Related News
Please select your location.