Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 14:46 IST
Share News :
കോഴിക്കോട്: കോഴിക്കോടിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം എൽ എമാർ പ്രഖ്യാപിച്ചു. ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റീവ് (ജി എം ഐ) സംഘടിപ്പിച്ച “ബ്രേക്ക്ഫാസ്റ്റ് വിത്ത് ഡസിഗ്നേറ്റഡ് എം എൽ എമാർ” പരിപാടിയിലാണ് ജനപ്രതിനിധികൾ ഈ പ്രഖ്യാപനം നടത്തിയത്.
സ്വന്തം മണ്ഡലങ്ങളുടെ വികസനത്തിൽ മാത്രം ഒതുങ്ങാതെ ജില്ലയുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൂട്ടായ പ്രവർത്തനമാണ് ആവശ്യമായതെന്ന് എം എൽ എമാർ അഭിപ്രായപ്പെട്ടു. വിഭാഗീയ ചിന്തകൾ മാറ്റിവെച്ച് ഒരുമയോടെ മുന്നേറുമ്പോഴാണ് വലിയ നേട്ടങ്ങൾ കൈവരിക്കാനാകുകയെന്നും അവർ പറഞ്ഞു. ജില്ലയുടെ വികസനകാര്യങ്ങളിൽ ജി എം ഐയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് നിയുക്ത എം എൽ എമാർ വ്യക്തമാക്കി.
ജി എം ഐ പ്രസിഡന്റ എഞ്ചിനിയർ പി സി റഷീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയിലെ നിയമസഭാംഗങ്ങളും കോഴിക്കോട്ടുകാരായ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
ജി എം ഐ അവതരിപ്പിച്ച വികസന രേഖയെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ടി സിദ്ധീഖ്, എം എ റസാഖ്, അഡ്വാ കെ ജയന്ത്, അഡ്വാ വി കെ ഫൈസൽ ബാബു, കെ എം അഭിജിത്ത്, ഫാത്തിമ തഹ്‌ലിയ, പി എം എ സമീർ, സി കെ കാസിം, വി. ടി.അഷറഫലി, വി ടി സൂരജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമദ്, പാരിസൺ ഗ്രൂപ്പ് ചെയർമാൻ എൻ കെ മുഹമ്മദലി, ഡോ മുഹമ്മദ് മുസ്തഫ, ഫ്രാൻസിസ് ആലുകാസ്, ജോഹർ ടംടൺ,ഡോ ഷരീഫ്, ഡോ മൊയിൻകുട്ടി, റോഷൻ കൈനടി, മുസ്തഫ കൊമ്മേരി, സന്നാഫ് പാലക്കണ്ടി, സുബൈർ കൊളക്കാടൻ എന്നിവർ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ മോഡറേറ്ററായിരുന്നു. ജി എം ഐ ഭാരവാഹികളായ എ കെ നിഷാദ് സ്വാഗതവും ആഷിക് നന്ദിയും രേഖപ്പെടുത്തി.
വികസന രേഖയിൽ കോഴിക്കോട് വിമാനത്താവളം, ബീച്ച്, ടൂറിസം, ആരോഗ്യമേഖല, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഇരുപതോളം പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച പവർപോയിന്റ് അവതരണം എഞ്ചിനിയർ പി സി റഷീദ് നടത്തി.
തങ്ങളുടെ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട വികസന സ്വപ്നങ്ങളും പദ്ധതികളും നിയുക്ത എം എൽ എമാർ പങ്കുവെച്ചു. ജില്ലയുടെ വികസനത്തിന് ജി എം ഐ കാണിക്കുന്ന താൽപ്പര്യവും പ്രവർത്തനങ്ങളും പ്രശംസനീയമാണെന്ന് ജനപ്രതിനിധികൾ അഭിപ്രായപ്പെട്ടു.
വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മൂന്ന് മാസത്തിലൊരിക്കൽ തുടർചർച്ചകളും അവലോകന യോഗങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജി എം ഐ അംഗവും തിരൂരങ്ങാടി എം എൽ എയുമായ പി എം എ സമീറിനെ പദ്ധതി കോ-ഓർഡിനേറ്ററായി തെരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.