Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയിലെ പർദ വ്യാപാര രംഗത്ത് ആദ്യമായി ബ്രാൻഡിംഗിലൂടെ വേറിട്ട വഴി തുറന്ന റസൂൽ ഗഫൂർ (ഹൂർലിൻ) നിര്യാതനായി

17 May 2026 19:35 IST

Fardis AV

Share News :



കോഴിക്കോട് : ഇന്ത്യയിലെ പർദ വ്യവസായ - വ്യാപാര രംഗത്ത് വേറിട്ട വഴികൾ തുറന്ന് പുതിയ ബ്രാൻഡ് സംസ്കാരം രൂപപ്പെടുത്തിയ ഹൂർലിൻ റസൂൽ ഗഫൂർ എന്ന റസൂൽ ഗഫൂർ (63) നിര്യാതനായി.

അല്പ സമയം മുൻപ് എം വി. ആർ ക്യാൻസർ സെൻ്ററിൽ വെച്ചാണ് മരണം സംഭവിച്ചത്. ഏതാനും മാസങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

ഒരു പാരമ്പര്യ , വസ്ത്രമായിരുന്ന പർദയെ വേറിട്ട ഒരു ബ്രാൻഡിംഗിലൂടെ ഇന്ത്യയൊട്ടാകെ ഈ രംഗത്ത് ആദ്യ ബ്രാൻഡായ ഹൂർലിൻ എന്നതിൻ്റെ ഉപജ്ഞാതാവായിരുന്നു ഇദ്ദേഹം. 313 കളറുകളിൽ 786 ഷോപ്പുകൾ എന്ന ടാഗ് ലൈനോടു കൂടി , ഇറക്കുമതി ചെയ്ത വിദേശ തുണിത്തരങ്ങളിൽ ബ്രാൻഡായി പർദ ഇറക്കിയതോടെ യുവജനതക്കിടയിലടക്കം

വ്യാപകമായി ഇത് ഏറെ സ്വാധീനം ചെലുത്തിയിരുന്നു ഹൂർലിൻ ബ്രാൻഡിൻ്റെ വിജയമാണ് കേരള മൊട്ടാകെ പർദക്ക് മാത്രമായി ഷോറൂമുകൾ എന്ന ട്രെൻഡിന് തുടക്കമിട്ടത്. അഞ്ഞൂറ് സ്ക്വയർ ഫീറ്റിൽ ചെറിയ രീതിയിൽ കോഴിക്കോടു നിന്ന് തുടക്കമിട്ട ഷോറൂമിൽ നിന്നാണ് ഈ വലിയ ബ്രാൻഡിൻ്റെ തുടക്കം.  

മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 10 മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ മസ്ജിദിൽ .

നഗരത്തിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഇദ്ദേഹം വ്യവസായ മേഖലയിലും സാമൂഹ്യ, സാംസ്‌കാരിക മേഖലയിലും വിവിധങ്ങളായ നൂതനാശയങ്ങളുടെ സൂത്രധാരനായിരുന്നു.

റിലീഫ് രംഗത്തെ വ്യത്യസ്ത സംഘടനയായ കെയറിൻ്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.

Follow us on :

More in Related News