Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2026 13:07 IST
Share News :
മലപ്പുറം : മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ എന്നിവരാണ് നിലവില്‍ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവർ. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും.
കാസർകോട് നിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോട് നിന്ന് പാറക്കല്‍ അബ്ദുല്ല എന്നിവരാണ് പരിഗണനയില്‍. ആറ് എംഎല്‍എമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിർദേശിക്കുന്നത്. എന്നാല്‍ തങ്ങള്‍ കുടുംബം കൂടിയായ കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈൻ തങ്ങള്‍ക്ക് വേണ്ടി കടുത്ത സമ്മർദ്ദം ഉയരുന്നുണ്ട്. മൂന്നാം തവണ എംഎല്‍എ ആകുന്ന ആബിദ് തങ്ങള്‍ കൂടി മന്ത്രി ആയാല്‍ നാലു മന്ത്രിമാർ മലപ്പുറം ജില്ലയില്‍ നിന്നാകുമെന്ന പ്രശ്നമുദിക്കും. അതിനാല്‍ തന്നെ മറ്റു ജില്ലകള്‍ക്കും പ്രാതിനിധ്യം വേണമെന്ന് വാദത്തിനാണ് മുൻതൂക്കം.
മലപ്പുറം ജില്ലയില്‍ നിന്ന് ഉയർന്ന പേരുകളില്‍ ആരെ ഒഴിവാക്കും എന്നതാണ് ഇപ്പോള്‍ ലീഗിന്റെ തലവേദന. അഥവാ അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കില്‍ ചീഫ് വിപ് പദവിയാണ് നല്‍കുക എന്ന ആശങ്ക ലീഗിനുണ്ട്. അതേസമയം എം.കെ. മുനീർ കെ.പി.എ. മജീദ് എന്നീ നേതാക്കള്‍ക്ക് അർഹമായ പരിഗണന നല്‍കുന്ന പദവികളും ലീഗ് ചോദിക്കുന്നുണ്ട്. ഇക്കാര്യത്തിലും ഉടൻ തീരുമാനം ആകണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
Follow us on :
Tags:
More in Related News
Please select your location.